സാൻഫ്രാൻസിസ്കോ: പെപ്സികോയുടെ ഇന്ത്യൻ വംശജയായ സിഇഒ ഇന്ദ്ര നൂയി പദവിയൊഴിഞ്ഞു. 12 വർഷം സിഇഒ ആയി സേവനമനുഷ്ഠിച്ചതിനുശേഷമാണ് നൂയിയുടെ പടിയിറക്കം. വിരമിച്ചെങ്കിലും തന്റെ ടാങ്കിൽ ഇനിയും ഇന്ധനം അവശേഷിക്കുന്നുവെന്ന് വിടവാങ്ങൽ ചടങ്ങിൽ അവർ പറഞ്ഞു. റിട്ടയർമെന്റ് ജീവിതം കുടുംബത്തിനൊപ്പം ചെലവഴിക്കാനാണ് തീരുമാനം.
പെപ്സികോയിൽ 24 വർഷത്തെ സേവനത്തിനുശേഷമാണ് പടിയിറക്കം. സിഇഒ സ്ഥാനത്തുനിന്നു വിരമിച്ചെങ്കിലും 2019 വരെ പെപ്സികോയുടെ ചെയർമാൻ സ്ഥാനത്തു തുടരും.
അന്പത്തിനാലുകാരനായ റമൻ ലഗ്വാർതയാണ് പെപ്സികോയുടെ അടുത്ത സിഇഒ. കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിലേക്ക് അദ്ദേഹത്തെ ഇന്നലെ തെരഞ്ഞെടുത്തിട്ടുണ്ട്.
തലയെടുപ്പോടെ പടിയിറക്കം
01:33 AM Oct 04, 2018 | Deepika.com