അമേരിക്ക സഹായിച്ചില്ലെങ്കിൽ സൗദി ഭരണകൂടം രണ്ടാഴ്ച തികയ്ക്കില്ല: ട്രംപ്

12:02 AM Oct 04, 2018 | Deepika.com
വാ​​​ഷിം​​​ഗ്ട​​​ൺ​​​ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​യു​​​ടെ സൈ​​​നി​​​ക പി​​​ന്തു​​​ണ​​​യി​​​ല്ലെ​​​ങ്കി​​​ൽ സൗ​​​ദി ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നു ര​​​ണ്ടാ​​​ഴ്ച​​​പോ​​​ലും പി​​​ടി​​​ച്ചു​​​നി​​​ൽ​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നു ട്രം​​​പ്. മി​​​സി​​​സി​​​പ്പി​​​യി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​യോ​​​ഗ​​​ത്തി​​​ലാ​​​ണു ട്രം​​​പി​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന.

ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല വ​​​ർ​​​ധി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സൗ​​​ദി​​​യും ഇ​​​ത​​​ര ഒ​​​പ്പെ​​​ക് രാ​​​ജ്യ​​​ങ്ങ​​​ളും എ​​​ണ്ണ ഉ​​​ത്പാ​​​ദ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും ട്രം​​​പ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ന​​​വം​​​ബ​​​റി​​​ലെ ഇ​​​ട​​​ക്കാ​​​ല തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ എ​​​ണ്ണ​​​വി​​​ല വ​​​ർ​​​ധ​​​ന ദോ​​​ഷം ചെ​​​യ്യു​​​മെ​​​ന്നാ​​​ണു റി​​​പ്പ​​​ബ്ളി​​​ക്ക​​​ന്മാ​​​രു​​​ടെ ഭ​​​യം.

സൗ​​​ദി പ്ര​​​തി​​​ദി​​​നം ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​ത് ഒ​​​രു കോ​​​ടി വീ​​​പ്പ ക്രൂ​​​ഡാ​​​ണ്. ഇ​​​റാ​​​ന്‍റെ എ​​​ണ്ണ​​​ക്ക​​​യ​​​റ്റു​​​മ​​​തി ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി ഉ​​​പ​​​രോ​​​ധം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ട്രം​​​പി​​​ന്‍റെ ന​​​ട​​​പ​​​ടി​​​യും എ​​​ണ്ണ​​​വി​​​ല വ​​​ർ​​​ധ​​​ന​​​യ്ക്കു കാ​​​ര​​​ണ​​​മാ​​​വു​​​ന്നു​​​ണ്ട്.