86 ഡോ​ള​റി​ൽ തൊ​ട്ട് ക്രൂ​ഡ് വി​ല

12:36 AM Oct 03, 2018 | Deepika.com
മും​ബൈ/​ല​ണ്ട​ൻ: ക്രൂ​ഡ് ഓ​യി​ൽ വി​ല ക​ടി​ഞ്ഞാ​ണി​ല്ലാ​തെ പാ​യു​ന്നു. ബ്രെ​ന്‍റ് ഇ​നം ക്രൂ​ഡ് വീ​പ്പ​യ്ക്ക് 86 ഡോ​ള​ർ വ​രെ എ​ത്തി. ര​ണ്ടു വ്യാ​പാ​ര​ദി​നംകൊ​ണ്ടു വീ​പ്പ​യ്ക്കു നാ​ലു ഡോ​ള​റാ​ണു കൂ​ടി​യ​ത്. ഇ​ന്ന​ലെ വി​ല അ​ല്പം താ​ണ് 85.4 ഡോ​ളറായി​ട്ടു​ണ്ട്.

ഡ​ബ്ല്യുടി​ഐ ഇ​ന​ത്തി​നും വി​ല കു​തി​ച്ചു. വീ​പ്പ​യ്ക്ക് 75 ഡോ​ള​റി​നു മു​ക​ളി​ലെ​ത്തി ആ ​ഇ​നം.
വി​ല ഇ​നി​യും ക​യ​റു​മെ​ന്നുത​ന്നെ​യാ​ണു സൂ​ച​ന. വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ 100 ഡോ​ള​റി​ലെ​ത്തു​മെ​ന്നു പ​ല​രും ക​രു​തു​ന്നു.

കാ​ര​ണ​ങ്ങ​ൾ

ആ​വ​ശ്യ​ത്തി​ന​നു​സ​രി​ച്ച് സാ​ധ​നം കി​ട്ടി​ല്ല എ​ന്ന ആ​ശ​ങ്ക ത​ന്നെ വി​ല കു​തി​ച്ചു​പാ​യു​ന്ന​തി​നു പി​ന്നി​ൽ. ന​വം​ബ​ർ നാ​ലി​നു​ശേ​ഷം ഇ​റാ​നി​ൽ​നി​ന്ന് എ​ണ്ണ ക​യ​റ്റു​മ​തി​ക്ക് അ​മേ​രി​ക്ക ഏ​ക​പ​ക്ഷീ​യ വി​ല​ക്ക് പ്ര​ഖ്യാ​പി​ച്ചു. പൂ​ർ​ണ​മാ​യും വി​ല​ക്ക് ന​ട​പ്പാ​യെ​ന്നു​വ​രി​ല്ല. മു​ന്പ് ഉ​പ​രോ​ധം ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ൾ ചെ​യ്ത​തു പോ​ലെ ക​ള്ള​ക്ക​ട​ത്തു മാ​ർ​ഗം ഇ​റാ​ൻ സ്വീ​ക​രി​ക്കും. എ​ങ്കി​ലും ഇ​റാ​നി​ൽ​നി​ന്നു​ള്ള ക​യ​റ്റു​മ​തി വ​ള​രെ കു​റ​വാ​കും.

ഈ ​കു​റ​വു നി​ക​ത്താ​വു​ന്ന വി​ധം ഉ​ത്പാ​ദ​നം കൂ​ട്ട​ണ​മെ​ന്ന് എ​ണ്ണ ക​യ​റ്റു​മ​തി രാ​ജ്യ​ങ്ങ​ളു​ടെ സം​ഘ​ട​ന(ഒ​പെ​ക്)യോ​ട് അ​മേ​രി​ക്ക ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​മേ​രി​ക്ക ഉ​ദ്ദേ​ശി​ച്ച അ​ള​വി​ൽ ഉ​ത്പാ​ദ​നം കൂ​ട്ടാ​ൻ പ​റ്റി​ല്ലെ​ന്നാ​ണു സൗ​ദി അ​റേ​ബ്യ​യും മ​റ്റ് ഒ​പെ​ക് രാ​ജ്യ​ങ്ങ​ളും പ​റ​യു​ന്ന​ത്. ഏ​റ്റ​വും വ​ലി​യ എ​ണ്ണ ഉ​ത്പാ​ദ​ക​രാ​യ റ​ഷ്യ ഉ​ത്പാ​ദ​നം കൂ​ട്ടു​മെ​ന്നു പ​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും ആ​വ​ശ്യ​ത്തി​നു മ​തി​യാ​വി​ല്ല.

വെ​ന​സ്വെ​ല, ലി​ബി​യ, നൈ​ജീ​രി​യ എ​ന്നീ ഒ​പെ​ക് രാ​ജ്യ​ങ്ങ​ളി​ൽ ഉ​ത്പാ​ദ​ന​ത്തി​നു ത​ട​സ​ങ്ങ​ൾ ഉ​ണ്ട്. എ​ല്ലാം​കൂ​ടി വി​പ​ണി​യി​ൽ ക്രൂ​ഡി​നു ദൗ​ർ​ല​ഭ്യ​മു​ണ്ടാ​ക്കും. അ​മേ​രി​ക്ക കാ​ന​ഡ​യോ​ടും മെ​ക്സി​ക്കോ​യോ​ടും വ്യാ​പാ​ര​കാ​ര്യ​ത്തി​ൽ ധാ​ര​ണ​യി​ലാ​യ​ത് വ​ട​ക്കേ അ​മേ​രി​ക്ക​യി​ൽ ക്രൂ​ഡി​ന്‍റെ ആ​വ​ശ്യം കൂ​ട്ടും.

ഇ​ന്ത്യ​ക്കു കു​ഴ​പ്പം

ക്രൂ​ഡ് വി​ല ക​യ​റി​പ്പോ​കു​ന്ന​ത് ഇ​ന്ത്യ​ക്കു വ​ലി​യ പ്ര​ശ്ന​ങ്ങ​ളാ​ണു സൃ​ഷ്ടി​ക്കു​ക. 2014 ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്പോ​ൾ ബ്രെ​ന്‍റ് ഇ​നം വീ​പ്പ​യ്ക്കു 110 ഡോ​ള​റി​ന​ടു​ത്താ​യി​രു​ന്നു വി​ല. 2014 ര​ണ്ടാം പ​കു​തി​യോ​ടെ കു​റ​ഞ്ഞുതു​ട​ങ്ങി​യ വി​ല 2016 ജ​നു​വ​രി​യി​ൽ വീ​പ്പ​യ്ക്ക് 28 ഡോ​ള​ർ വ​രെ താ​ഴു​ന്ന​തി​ൽ എ​ത്തി. പി​ന്നീ​ടു സാ​വ​കാ​ശം വ​ർ​ധി​ച്ച വി​ല ഇ​ക്ക​ഴി​ഞ്ഞ ര​ണ്ടു മാ​സം കൊ​ണ്ടാ​ണ് അ​തി​വേ​ഗം ക​യ​റാ​നാ​രം​ഭി​ച്ച​ത്.

ക്രൂ​ഡ് വീ​പ്പ​യ്ക്ക് 65 ഡോ​ള​ർ, ഡോ​ള​റി​ന് 65 രൂ​പ എ​ന്നി​ങ്ങ​നെ ഒ​രു ക​ണ​ക്കുകൂ​ട്ട​ലാ​ണ് ഈ ​വ​ർ​ഷ​ത്തെ ബ​ജ​റ്റ് ത​യാ​റാ​ക്കു​ന്പോ​ൾ കേ​ന്ദ്ര സ​ർ​ക്കാ​രി​നു​ണ്ടാ​യി​രു​ന്ന​ത്. ഇ​പ്പോ​ൾ ക്രൂ​ഡ് വീ​പ്പ​യ്ക്ക് 86 ഡോ​ള​ർ, ഡോ​ള​റി​ന് 72.91 രൂ​പ.

ഇ​റ​ക്കു​മ​തി​ച്ചെ​ല​വ്

ക​ഴി​ഞ്ഞ​ വ​ർ​ഷം 8770 കോ​ടി ഡോ​ള​ർ (5.65 ല​ക്ഷം കോ​ടി രൂ​പ) ആ​ണ് ക്രൂ​ഡ് ഓ​യി​ൽ ഇ​റ​ക്കു​മ​തി​ക്ക് ഇ​ന്ത്യ ചെ​ല​വാ​ക്കി​യ​ത്. അ​ത് എ​ത്രക​ണ്ട് ഇ​ക്കൊ​ല്ലം വ​ർ​ധി​ക്കു​മെ​ന്നു ക​ണ​ക്കു​കൂ​ട്ടാ​നാ​വാ​ത്ത നി​ല​യാ​യി. ഏ​പ്രി​ൽ-​ജൂ​ണി​ലെ ഇ​റ​ക്കു​മ​തി​ച്ചെ​ല​വ് 51 ശ​ത​മാ​ന​മാ​ണു വ​ർ​ധി​ച്ച​ത്. 1880 കോ​ടി ഡോ​ള​റി​ൽ​നി​ന്ന് 2830 കോ​ടി ഡോ​ള​റി​ലേ​ക്ക്.

വീ​പ്പ​യ്ക്ക് 70 ഡോ​ള​റും ഡോ​ള​റി​ന് 67.6 രൂ​പ​യും ആ​യ​പ്പോ​ൾ ക​ണ​ക്കു​കൂ​ട്ടി​യ​ത് ഈ ​വ​ർ​ഷം ഇ​റ​ക്കു​മ​തി​ച്ചെ​ല​വ് 11,400 കോ​ടി ഡോ​ള​ർ ആ​കു​മെ​ന്നാ​ണ്. പ​ക്ഷേ നി​ര​ക്കു​ക​ൾ അ​വി​ടെ​നി​ന്നും ക​ട​ന്നു​പോ​യി.

വി​ല​ക്ക​യ​റ്റം

ക്രൂ​ഡ് വി​ല കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് ആ​ഭ്യ​ന്ത​ര​വി​പ​ണി​യി​ൽ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല കൂ​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മ​ഹാ​രാ​ഷ്‌ട്രയി​ലെ ഉ​ൾ​നാ​ടു​ക​ളി​ൽ പെ​ട്രോ​ൾ ലി​റ്റ​റി​ന് 92 രൂ​പ ക​ട​ന്നു. എ​ന്നാ​ണു നൂ​റു രൂ​പ​യി​ലെ​ത്തു​ക എ​ന്നാ​ണ് എ​ല്ലാ​വ​രും ചോ​ദി​ക്കു​ന്ന​ത്.

ഇ​ന്ധ​ന​വി​ല കൂ​ടു​ന്ന​ത​നു​സ​രി​ച്ച് ലോ​റി​ക്കൂ​ലി കൂ​ടു​ന്നു. സാ​ധ​ന​ങ്ങ​ൾ​ക്കു വി​ല വ​ർ​ധി​ക്കു​ന്നു. മൊ​ത്ത​ത്തി​ൽ വി​ല​ക്ക​യ​റ്റം വ​ർ​ധി​ക്കു​ന്നു. ജ​ന​ജീ​വി​തം ദു​ഃസ​ഹ​മാ​ക്കു​ന്ന ഈ ​സാ​ഹ​ച​ര്യ​ത്തി​ലും ഇ​ന്ധ​ന​വി​ല പി​ടി​ച്ചുനി​ർ​ത്താ​ൻ കേ​ന്ദ്രം ന​ട​പ​ടി എ​ടു​ക്കു​ന്നു​മി​ല്ല.

ക​മ്മി കൂ​ടും, രൂ​പ വീ​ഴും

രാ​ജ്യ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഇ​റ​ക്കു​മ​തി ഇ​ന​മാ​ണു ക്രൂ​ഡ് ഓ​യി​ൽ. രാ​ജ്യ​ത്തെ ആ​വ​ശ്യ​ത്തി​ന്‍റെ 82 ശ​ത​മാ​ന​വും ഇ​റ​ക്കു​മ​തി ചെ​യ്യേ​ണ്ടി​വ​രു​ന്നു.

ഇ​റ​ക്കു​മ​തി വ​ർ​ധി​ക്കു​ന്പോ​ൾ വ്യാ​പാ​ര​ക​മ്മി കൂ​ടും. ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​ങ്ങ​ളി​ൽ വ്യാ​പാ​ര ക​മ്മി കു​റ​വാ​യി​രു​ന്നു. അ​പ്പോ​ൾ ഐ​ടി അ​ട​ക്ക​മു​ള്ള സേ​വ​ന​മേ​ഖ​ല​യി​ലെ ക​യ​റ്റു​മ​തി​വ​രു​മാ​നം കൊ​ണ്ട് ആ ​ക​മ്മി നി​ക​ത്താ​മാ​യി​രു​ന്നു. രാ​ജ്യ​ത്തി​ന്‍റെ സാ​ധാ​ര​ണ വി​ദേ​ശ ഇ​ട​പാ​ടു​ക​ളു​ടെ ബാ​ക്കിപ​ത്ര​മാ​യ ക​റ​ന്‍റ് അ​ക്കൗ​ണ്ടി​ൽ ചെ​റി​യ ക​മ്മി​യേ ത​ന്മൂ​ലം ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. അ​തു വി​ദേ​ശ മൂ​ല​ധ​ന​നി​ക്ഷേ​പം കൊ​ണ്ടു നി​ക​ത്താ​മാ​യി​രു​ന്നു.

പ​ക്ഷേ, ഇ​ത്ത​വ​ണ സ്ഥി​തി അ​ത​ല്ല. വി​ദേ​ശ നി​ക്ഷേ​പ​ക​ർ പ​ണം പി​ൻ​വ​ലി​ക്കു​ക​യാ​ണ്. ഏ​പ്രി​ൽ മു​ത​ൽ സെ​പ്റ്റം​ബ​ർ വ​രെ 62,000 കോ​ടി രൂ​പ​യാ​ണ് വി​ദേ​ശ നി​ക്ഷേ​പ​ക​ർ ഓ​ഹ​രി-​ക​ട​പ്പ​ത്ര വി​പ​ണി​ക​ളി​ൽ​നി​ന്നു പി​ൻ​വ​ലി​ച്ച​ത്.

ക​റ​ന്‍റ് അ​ക്കൗ​ണ്ട് ക​മ്മി ജി​ഡി​പി​യു​ടെ 2.8 ശ​ത​മാ​ന​മാ​കും എ​ന്നാ​ണു ക​ഴി​ഞ്ഞ​മാ​സം തു​ട​ക്ക​ത്തി​ൽ ക​രു​തി​യ​ത്. ഇ​പ്പോ​ൾ സാ​ഹ​ച​ര്യം മാ​റി​യി​രി​ക്കു​ന്നു. ക്രൂ​ഡ് ഇ​റ​ക്കു​മ​തി കു​റ​യു​ന്നി​ല്ലെ​ങ്കി​ൽ ക​റ​ന്‍റ് അ​ക്കൗ​ണ്ട് ക​മ്മി ജി​ഡി​പി​യു​ടെ മൂ​ന്നു ശ​ത​മാ​ന​ത്തി​ല​ധി​ക​മാ​കും. ഈ ​ഭീ​തി​യി​ലാ​ണു രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് താ​ഴു​ന്ന​ത്. ഇ​ന്ന​ലെ ക​ന്പോ​ളം ഇ​ല്ലാ​യി​രു​ന്നു. ക്രൂ​ഡ് ഓ‍യി​ൽ 85 ഡോ​ള​ർ ക​ട​ന്നതി​ന്‍റെ പ്ര​തി​ക​ര​ണം ഇ​ന്നേ വി​പ​ണി​യി​ൽ ഉ​ണ്ടാ​കൂ. ഡോ​ള​ർ 73 ഡോ​ള​റി​നു മു​ക​ളി​ലേ​ക്കു നീ​ങ്ങും.

ക്രൂ​ഡ് ഇ​റ​ക്കു​മ​തി (അ​ള​വും വി​ല​യും)

വ​ർ​ഷം കോ​ടി ട​ൺ കോ​ടി ഡോ​ള​ർ

2011-12 17.17 13,970
2012-13 18.48 14,430
2013-14 18.92 14,300
2014-15 18.94 11,270
2015-16 20.29 6,400
2016-17 21.39 7,000
2017-18 22.04 8,770