കൊച്ചി കപ്പൽശാലയ്ക്ക് ആൻഡമാൻ നിക്കോബാർ ദ്വീപിൽ അറ്റകുറ്റപ്പണി കേന്ദ്രം
12:20 AM Sep 28, 2018 | Deepika.com
കൊച്ചി: ആൻഡമാൻ നിക്കോബാർ ഭരണകൂടത്തിന്റെ പോർട്ട് ബ്ലെയറിലെ കപ്പൽ അറ്റകുറ്റപ്പണി സൗകര്യങ്ങളുടെ നടത്തിപ്പും മാനേജ്മെന്റും പൊതുമേഖലാ സ്ഥാപനമായ കൊച്ചി കപ്പൽശാല ഏറ്റെടുത്തു. കൊച്ചി കപ്പൽശാലയും ആൻഡമാൻ നിക്കോബാർ ഭരണകൂടവും ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു. ധാരണാപ്രകാരം പോർട്ട് ബ്ലെയറിലെ മറൈൻ ഡ്രൈഡോക്കിന്റെ നടത്തിപ്പും സംരക്ഷണവും കൊച്ചി കപ്പൽശാല ഏറ്റെടുക്കും.