റബർ ഉത്പാദക രാജ്യങ്ങളുടെ സംഘടനയിൽ മ്യാൻമറും

12:32 AM Sep 27, 2018 | Deepika.com
കോ​​ട്ട​​യം: റ​​ബ​​റു​​ത്പാ​​ദ​​ക​​രാ​​ജ്യ​​ങ്ങ​​ളു​​ടെ അ​​ന്താ​​രാ​ഷ്‌​ട്ര സം​​ഘ​​ട​​ന​​യാ​​യ അ​​സോ​​സി​​യേ​​ഷ​​ൻ ഓ​​ഫ് നാ​ച്യു​​റ​​ൽ റ​​ബ​​ർ പ്രൊ​​ഡ്യൂ​​സിം​​ഗ് ക​​ണ്‍​ട്രീ​​സ് (എ​​എ​​ൻ​​ആ​​ർ​​പി​​സി)​​ൽ മ്യാ​​ൻ​​മ​​ർ അം​​ഗ​​മാ​​യി. മ്യാ​​ൻ​​മ​​റി​​ലെ കൃ​​ഷി, ലൈ​​വ്സ്റ്റോ​​ക്ക്, ജ​​ല​​സേ​​ച​​നം എ​​ന്നി​​വ​​യ്ക്കു​​ള്ള മ​​ന്ത്രാ​​ല​​യം ആ​​യി​​രി​​ക്കും എ​​എ​​ൻ​​ആ​​ർ​​പി​​സി​​യി​​ൽ രാ​​ജ്യ​​ത്തെ പ്ര​​തി​​നി​​ധാ​​നം ചെ​​യ്യു​​ക. ഈ ​​മ​​ന്ത്രാ​​ല​​യ​​ത്തി​​ലെ ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റ​​ലാ​​യ ഡോ. ​​യെ ടി​​ന്‍റ് ടു​​ൻ ആ​​ണു മ്യാ​​ൻ​​മ​റി​​ന്‍റെ അം​​ഗ​​ത്വ​​ത്തി​​നാ​​യു​​ള്ള ഇ​​ൻ​​സ്ട്രമെ​​ന്‍റ് ഓ​​ഫ് അ​​ക്സ​​ഷ​​നി​​ൽ ഒ​​പ്പു​​വ​​ച്ച​​ത്. ഓ​​ഗ​​സ്റ്റ് ഏ​​ഴി​​നു കൂ​​ടി​​യ മ്യാ​​ൻ​​മാ​​ർ പാ​​ർ​​ല​​മെ​​ന്‍റ് യോ​​ഗം ഇ​​തി​​നു​​ള്ള അം​​ഗീ​​കാ​​രം ന​​ൽ​​കി​​യി​​രു​​ന്നു.

പ്ര​​കൃ​​തി​​ദ​​ത്ത​​റ​​ബ​​റു​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന രാ​​ജ്യ​​ങ്ങ​​ളു​​ടെ സം​​ഘ​​ട​​ന​​യാ​​യ എ​​എ​​ൻ​​ആ​​ർ​​പി​​സി 1970 ലാ​​ണ് സ്ഥാ​​പി​​ത​​മാ​​യ​​ത്. ഇ​​ന്ത്യ​​ക്ക് ഈ ​​സം​​ഘ​​ട​​ന​​യി​​ൽ 1975 മു​​ത​​ൽ അം​​ഗ​​ത്വ​​മു​​ണ്ട്. ഇ​​പ്പോ​​ൾ മ്യാ​​ൻ​​മ​​ർ ഉ​​ൾ​​പ്പെ​​ടെ 13 രാ​​ജ്യ​​ങ്ങ​​ൾ സം​​ഘ​​ട​​ന​​യി​​ൽ അം​​ഗ​​ങ്ങ​​ളാ​​ണ്. ആ​​ഗോ​​ള പ്ര​​കൃ​​തി​​ദ​​ത്ത​​റ​​ബ​​റു​​ത്പാ​​ദ​​ന​​ത്തി​​ന്‍റെ 90.5 ശ​​ത​​മാ​​ന​​വും ഈ ​​രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​ണ്. മ്യാ​​ൻ​​മ​ർ ജൂ​​ണ്‍ 2018വ​​രെ​​യു​​ള്ള സാ​​ന്പ​​ത്തി​​ക വ​​ർ​​ഷം 3,10,000 ഹെ​​ക്ട​​ർ സ്ഥ​​ല​​ത്തു​​നി​​ന്ന് 2,40,000 ട​​ണ്‍ റ​​ബ​​ർ ഉ​​ത്പാ​​ദി​​പ്പി​​ച്ചു. രാ​​ജ്യ​​ത്തി​​ന്‍റെ വാ​​ർ​​ഷി​​ക റ​​ബ​​ർ​ ക​​യ​​റ്റു​​മ​​തി 1,50,000 ട​​ണ്‍ ആ​​ണ്.

എ​​എ​​ൻ​​ആ​​ർ​​പി​​സി മീ​​റ്റിം​​ഗു​​ക​​ൾ​​ക്ക് താ​​യ്‌​ല​​ൻ​​ഡ് ആ​​ണ് ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന​​ത്. 41-ാമ​​ത്തെ എ​​എ​​ൻ​​ആ​​ർ​​പി​​സി അ​​സം​​ബ്ലി​​യും 48-ാമ​​ത്തെ എ​​ക്സി​​ക്യൂ​​ട്ടീ​​വ് ക​​മ്മി​​റ്റി​​യും പ​​തി​​നൊ​​ന്നാ​​മ​​ത് വാ​​ർ​​ഷി​​ക റ​​ബ​​ർ കോ​​ണ്‍​ഫ​​റ​​ൻ​​സും ഒ​​ക്ടോ​​ബ​​ർ എ​​ട്ടു മു​​ത​​ൽ 13 വ​​രെ​​യു​​ള്ള നോ​​ർ​​ത്ത് താ​​യ്‌​ല​​ൻ​​ഡി​​ലെ ചി​​യാം​​ഗ് റാ​​യി​​യി​​ൽ ന​​ട​​ക്കും. അം​​ഗ​​ങ്ങ​​ളാ​​യ 13 രാ​​ജ്യ​​ങ്ങ​​ളു​​ടെ പ്ര​​തി​​നി​​ധി​​ക​​ളെ കൂ​​ടാ​​തെ അം​​ഗ​​ങ്ങ​​ള​​ല്ലാ​​ത്ത ചി​​ല രാ​​ജ്യ​​ങ്ങ​​ളു​​ടെ പ്ര​​തി​​നി​​ധി​​ക​​ളും യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കും. അ​​ഡാ​​പ്റ്റിം​​ഗ് ഫോ​​ർ എ​​മ​​ർ​​ജിം​​ഗ് മെ​​ഗാ ട്രെ​​ൻ​​ഡ്സ് എ​​ന്ന വി​​ഷ​​യ​​ത്തെ ആ​​സ്പ​​ദ​​മാ​​ക്കി​​യു​​ള്ള റ​​ബ​​ർ കോ​​ണ്‍​ഫ​​റ​​ൻ​​സ് ഒ​​ക്ടോ​​ബ​​ർ എ​​ട്ടി​​നാ​​ണ് ന​​ട​​ക്കു​​ക.