കേരളത്തിലെ പ്രളയത്തിൽനിന്നു പാഠം പഠിക്കണം: യുഎൻ

12:32 AM Sep 27, 2018 | Deepika.com
യു​​​​എ​​​​ന്‍: കേ​​​​ര​​​​ള​​​​ത്തി​​​​ലെ മ​​​​ഹാ​​​​പ്ര​​​​ള​​​​യം ഉ​​​​ള്‍പ്പെ​​​​ടെ ലോ​​​​ക​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ​​​​ഭാ​​​​ഗ​​​​ങ്ങി​​​​ല്‍ നാ​​​​ശം​​​​വി​​​​ത​​​​ച്ച പ്ര​​​​കൃ​​​​തി​​​​ദു​​​​ര​​​​ന്ത​​​​ങ്ങ​​​​ളു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ല്‍ കാ​​​​ലാ​​​​വ​​​​സ്ഥാ​​​​മാ​​​​റ്റ​​​​ത്തെ ചെ​​​​റു​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ക​​​​രാ​​​​റു​​​​ക​​​​ള്‍ വേ​​​​ഗ​​​​ത്തി​​​​ലാ​​​​ക്കാ​​​​ൻ ലോ​​​​ക​​​​നേ​​​​താ​​​​ക്ക​​​​ള്‍ ശ്ര​​​​ദ്ധി​​​​ക്ക​​​​ണ​​​​മെ​​​​ന്നു യു​​​​എ​​​​ന്‍ പൊ​​​​തു​​​​സ​​​​ഭ പ്ര​​​​സി​​​​ഡ​​​​ന്‍റ് മ​​​​രി​​​​യ ഫെ​​​​ര്‍ണാ​​​​ണ്ട എ​​​​സ്പി​​​​നോ​​​​സ. സൂ​​​​ര്യാ​​​​ത​​​​പം, കാ​​​​ട്ടു​​​​തീ, കൊ​​​​ടു​​​​ങ്കാ​​​​റ്റ് എ​​​​ന്നി​​​​വ കൊ​​​​ടും​​​​ദു​​​​ര​​​​ന്ത​​​​ങ്ങ​​​​ള്‍ സൃ​​​​ഷ്ടി​​​​ച്ചേ​​​​ക്കാ​​​​മെ​​​​ന്നും യു​​​​എ​​​​ന്‍ പൊ​​​​തു​​​​സ​​​​ഭ​​​​യു​​​​ടെ 73-ാമ​​​​ത് പൊ​​​​തു​​​​ച​​​​ര്‍ച്ച ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്ത് അ​​​​വ​​​​ര്‍ പ​​​​റ​​​​ഞ്ഞു.

ലിം​​​​ഗ​​​​സ​​​​മ​​​​ത്വം, സ്ത്രീ​​​​ശാ​​​​ക്തീ​​​​ക​​​​ര​​​​ണം, കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​ര്‍ക്കും അ​​​​ഭ​​​​യാ​​​​ര്‍ഥി​​​​ക​​​​ള്‍ക്കു​​​​മാ​​​​യു​​​​ള്ള ആ​​​​ഗോ​​​​ള ഉ​​​​ട​​​​മ്പ​​​​ടി​​​​ക​​​​ള്‍, മെ​​​​ച്ച​​​​പ്പെ​​​​ട്ട തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ​​​​യ്‌​​​​ക്കൊ​​​​പ്പം പ്ര​​​​കൃ​​​​തി​​​​സം​​​​ര​​​​ക്ഷ​​​​ണ ത്തിനും യു​​​​എ​​​​ൻ മു​​​​ൻ​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​കു​​​​മെ​​​​ന്ന് അ​​​​വ​​​​ര്‍ പ​​​​റ​​​​ഞ്ഞു. കേ​​​​ര​​​​ള​​​​ത്തി​​​​ലെ പ്ര​​​​ള​​​​യ​​​​ദു​​​​രി​​​​ത​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് പ്ര​​​​സി​​​​ഡ​​​​ന്‍റ് പ്ര​​​​സം​​​​ഗ​​​​ത്തി​​​​ല്‍ എ​​​​ടു​​​​ത്തു​​​​പ​​​​റ​​​​ഞ്ഞു.

മ​​​​ണ്‍സൂ​​​​ണ്‍ കാ​​​​ല​​​​ത്തെ അ​​​​സാ​​​​ധാ​​​​ര​​​​ണ​​​​മാ​​​​യ അ​​​​ള​​​​വി​​​​ലു​​​​ണ്ടാ​​​​യ മ​​​​ഴ​​​​യാ​​​​ണു കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ പ്ര​​​​ള​​​​യ​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​യ​​​​ത്. യു​​​​ദ്ധം, സം​​​​ഘ​​​​ര്‍ഷം എ​​​​ന്നി​​​​വ​​​​യ്‌​​​​ക്കൊ​​​​പ്പം കാ​​​​ലാ​​​​വ​​​​സ്ഥ വ്യ​​​​തി​​​​യാ​​​​നം​​​​മൂ​​​​ല​​​​മു​​​​ള്ള കെ​​​​ടു​​​​തി​​​​ക​​​​ളും ജ​​​​ന​​​​ജീ​​​​വി​​​​തം ദു​​​​സ്സ​​​​ഹ​​​​മാ​​​​ക്കു​​​​ക​​​​യാ​​​​ണ്. ഭൂ​​​​മി​​​​യെ ന​​​​ശി​​​​പ്പി​​​​ക്കു​​​​ന്ന​​​​വ​​​​യു​​​​ടെ ഉ​​​​ദ്പാ​​​​ദ​​​​ന​​​​വും ഉ​​​​പ​​​​ഭോ​​​​ഗ​​​​വും കു​​​​റ​​​​യ്ക്കാ​​​​നു​​​​ള്ള ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ന​​​​മു​​​​ക്കു​​​​ണ്ട്. മാ​​​​ന​​​​വ​​​​രാ​​​​ശി​​​​ക്ക് യു​​​​എ​​​​ന്‍ ന​​​​ല്‍കി​​​​യ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ള്‍ വി​​​​ല​​​​മ​​​​തി​​​​ക്കാ​​​​നാ​​​​കാ​​​​ത്ത​​​​താ​​​​ണെ​​​​ന്നും മ​​​​രി​​​​യ ഫെ​​​​ര്‍ണാ​​​​ണ്ട പൊ​​​​തു​​​​സ​​​​ഭ​​​​യെ ഓ​​​​ർ​​​​മി​​​​പ്പി​​​​ച്ചു.