വംശീയവിവേചനം: ഇന്ത്യൻ വംശജ രാജിവച്ചു
12:27 AM Sep 26, 2018 | Deepika.com
വാഷിംഗ്ടൺ ഡിസി: ട്രംപ് ഭരണകൂടത്തിൽനിന്ന് വംശീയ, ലിംഗ വിവേചനങ്ങൾ നേരിടുന്നുവെന്നാരോപിച്ച് ഇന്ത്യൻ വംശജ യുഎസ് സ്റ്റേറ്റ് ഡിപാർട്ട്മെന്റിലെ ഉന്നതപദവി രാജിവച്ചു. മൂന്നു പതിറ്റാണ്ട് വകുപ്പിൽ ജോലി നോക്കിയ സീനിയർ നയതന്ത്ര ഉദ്യോഗസ്ഥ ഉസ്ര സെയ ഏതാനും മാസം മുന്പ് ജോലി നിർത്തുകയായിരുന്നു.