മുംബൈ: ദിവസം 300 കോടി രൂപവച്ച് സന്പത്ത് വർധിക്കുക. അതും ഒരുവർഷക്കാലം. അസൂയ തോന്നുന്ന ഈ വളർച്ച മുകേഷ് അംബാനിയുടേതാണ്. 3,71,000 കോടി രൂപയുടെ സന്പത്തുണ്ട് അദ്ദേഹത്തിന്.
തുടർച്ചയായ ഏഴാം വർഷവും അദ്ദേഹം ഇന്ത്യയിലെ അതിസന്പന്നരുടെ പട്ടികയിൽ ഒന്നാമതായി. ബാർ ക്ലേയ്സ് ഹുരുൺ ഇന്ത്യ സന്പന്നപട്ടികയുടെ പുതിയ പതിപ്പ് ഇന്നലെ പുറത്തിറങ്ങി.
തൊട്ടുപിന്നിലുള്ള മൂന്നുപേരുടെയുംകൂടി സന്പത്തിനേക്കാൾ കൂടുതലാണ് അംബാനിയുടേത്. എസ്.പി. ഹിന്ദുജയും കുടുംബവും (1.59 ലക്ഷം കോടി), ലക്ഷ്മി മിത്തലും കുടുംബവും (1.145 ലക്ഷം കോടി), അസിം പ്രേംജി (96,100) കോടി എന്നിവരാണ് അടുത്ത സ്ഥാനങ്ങളിൽ.റിലയൻസിന്റെ ഓഹരിവിലയിൽ 45 ശതമാനം ഉയർച്ച ഉണ്ടായതാണ് അംബാനിയെ ഇത്രമേൽ സന്പന്നനാക്കിയത്.
മുകേഷ് അംബാനിക്കു ദിവസം 300 കോടിയുടെ വളർച്ച
12:27 AM Sep 26, 2018 | Deepika.com