പുതിയ മോട്ടോറോള വണ്‍ പവർ ഒക്ടോബർ അഞ്ചിന്
12:27 AM Sep 25, 2018 | Deepika.com
മുംബൈ: മോട്ടോറോള പുതിയ ആൻഡ്രോയ്ഡ് വണ്‍ ഡിവൈസ് ആയ മോട്ടോറോള വൺ പവര്‍ അവതരിപ്പിച്ചു. സ്മാർട്ട് കാമറ, ഒക്ടാകോര്‍ പ്രോസസര്‍, ഗൂഗിള്‍ ഫോട്ടോസില്‍ അൺലിമിറ്റഡ് ഫോട്ടോ സ്റ്റോറേജ്, എല്ലാ മാസവും അപ്ഡേറ്റ് ചെയ്യുന്ന ഏറ്റവും പുതിയ ആൻഡ്രോയ്ഡ് സോഫ്റ്റ്വേര്‍, 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി + ഡിസ്പ്ലേ, ടർബോ പവര്‍ ചാർജര്‍ സാങ്കേതികവിദ്യ, 64 ജിബി ബിൽറ്റ് ഇന്‍ സ്റ്റോറേജ് (256 ജിബി വരെ വികസിപ്പിക്കാം), 4 ജിബി റാം തുടങ്ങിയ ഫീച്ചറുകളുള്ള ഫോണിന് 15,999 രൂപയാണു വില. ഫ്ളിപ്കാർട്ടിൽ എക്സ്ക്ലൂസീവ് ആയി ഒക്ടോബർ അഞ്ചിനാണ് ഈ ഫോണിന്റെ വില്പന നടക്കുക.