ബംഗളൂരു: സിൻഡിക്കറ്റ് ബാങ്കിന്റെ പുതിയ മേധാവികൾ ചുമതലയേറ്റു. എംഡിയും സിഇഒയുമായി മൃത്യുഞ്ജയ് മഹാപാത്രയും എക്സിക്യൂട്ടീവ് ഡയറക്ടറായി അജയ് കെ. ഖുരാനയുമാണ് ചുമതലയേറ്റത്.
32 വർഷമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ വിഭാഗങ്ങളിൽ പ്രവൃത്തിപരിചയമുള്ളയാളാണ് മഹാപാത്ര. എസ്ബിഐയുടെ ഡെപ്യൂട്ടി എംഡിയും സിഇഒയുമായിരിക്കെയാണ് സിൻഡിക്കറ്റ് ബാങ്കിന്റെ മേധാവിയായുള്ള നിയമനം.
വിജയാ ബാങ്കിന്റെ ജനറൽ മാനേജരായിരിക്കെയാണ് അജയ് കെ. ഖുരാനയെ സിൻഡിക്കറ്റ് ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചത്. വിജയാബാങ്കിൽ 17 വർഷത്തെ പ്രവൃത്തിപരിചയമുണ്ട്.
സിൻഡിക്കറ്റ് ബാങ്ക് മേധാവികൾ ചുമതലയേറ്റു
12:27 AM Sep 25, 2018 | Deepika.com