ബംഗളൂരു: ഇപ്പോൾ വാൾമാർട്ടിന്റെ കീഴിലുള്ള ഇന്ത്യൻ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ഫ്ലിപ്കാർട്ടിന് പുതിയ സിഇഒയെ ലഭിക്കും. പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ സ്ഥാനത്തേക്ക് സഹസ്ഥാപകനായ ബിന്നി ബൻസാലിനെ പരിഗണിച്ചേക്കും. നിലവിലെ സിഇഒ കല്യാൺ കൃഷ്ണമൂർത്തിയും വാൾമാർട്ടിന്റെ മുൻഗണനാപട്ടികയിലുണ്ട്.
2017 ജനുവരിയിലാണ് കൃഷ്ണമൂർത്തി ഫ്ലിപ്കാർട്ടിന്റെ സിഇഒ ആയി ചുമതലയേറ്റത്. ഇന്ത്യക്കകത്തുനിന്നോ പുറത്തുനിന്നോ ഉള്ള വ്യക്തിയെ നിയമിക്കാനും വാൾമാർട്ടിന് പദ്ധതിയുണ്ട്. സച്ചിൻ ബൻസാൽ കന്പനിയുടെ ചെയർമാൻസ്ഥാനത്തു തുടരും.
ഫ്ലിപ്കാർട്ടിന് പുതിയ സിഇഒയെ വാൾമാർട്ട് നിയമിച്ചേക്കും
12:27 AM Sep 25, 2018 | Deepika.com