നികുതി റിട്ടേൺ ഒക്. 15 വരെ
12:27 AM Sep 25, 2018 | Deepika.com
ന്യൂഡൽഹി: ഓഡിറ്റ് ചെയ്ത കണക്കുകൾ സമർപ്പിക്കേണ്ടവരുടെ ആദായനികുതി റിട്ടേണും ഓഡിറ്റ് റിപ്പോർട്ടും സമർപ്പിക്കാനുള്ള തീയതി ഒക്ടോബർ 15 വരെ നീട്ടി. സെപ്റ്റംബർ 30-നകമായിരുന്നു ഇവ സമർപ്പിക്കേണ്ടത്. തീയതി നീട്ടിയെങ്കിലും പലിശ സംബന്ധിച്ച വ്യവസ്ഥയിൽ മാറ്റംവരുത്തിയിട്ടില്ല.