കന്പോളങ്ങൾ ചാഞ്ചാടിയത് നിക്ഷേപകരുടെ പേടി മൂലം

12:10 AM Sep 24, 2018 | Deepika.com
ഓഹരി അവലോകനം / സോണിയ ഭാനു

ഓ​ഹ​രി വി​പ​ണി​യി​ലെ ശ​ക്ത​മാ​യ സാ​ങ്കേ​തി​ക തി​രു​ത്ത​ൽ ക​ണ്ട് നി​ക്ഷേ​പ​ക​ർ ഞെ​ട്ടി. ബോം​ബെ സെ​ൻ​സെ​ക്സ് 1,250 പോ​യി​ന്‍റും നി​ഫ്റ്റി 372 പോ​യി​ന്‍റും പ്ര​തി​വാ​ര ന​ഷ്ട​ത്തി​ലേ​ക്കു നീ​ങ്ങി​യ​ത് വാ​രാ​ന്ത്യം നി​ക്ഷേ​പ​ക​രു​ടെ ഉ​റ​ക്കം കെ​ടു​ത്തി. സാ​മ്പ​ത്തി​ക​മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള പ്ര​തി​കൂ​ല വാ​ർ​ത്ത​ക​ളും രൂ​പ​യു​ടെ മൂ​ല്യ​ത്ത​ക​ർ​ച്ച​യും ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റി​ൽ​നി​ന്ന് വി​ദേ​ശ​ഫ​ണ്ടു​ക​ളെ പി​ന്തി​രി​പ്പി​ച്ചു. മൂ​ന്നാ​ഴ്ച​യാ​യി തു​ട​രു​ന്ന ഫ​ണ്ടു​ക​ളു​ടെ ലാ​ഭ​മെ​ടു​പ്പും പു​തി​യ ഷോ​ട്ട് പൊ​സി​ഷ​നു​ക​ളും സൂ​ചി​ക​ക​ളെ ഉ​ഴു​തു​മ​റി​ച്ചു. സെ​ൻ​സെ​ക്സ് പി​ന്നി​ട്ട മൂ​ന്നാ​ഴ്ചക​ളി​ലാ​യി 1803 പോ​യി​ന്‍റും നി​ഫ്റ്റി 542 പോ​യി​ന്‍റും കു​റ​ഞ്ഞു.

‌ആ​ഗോ​ള ക്രൂ​ഡ് ഓ​യി​ൽ വി​ല​യി​ലെ മു​ന്നേ​റ്റം ഇ​ന്ത്യ​ൻ സാ​മ്പ​ദ്ഘ​ട​ന​യി​ൽ വ​ൻ വി​ള്ള​ലു​ളവാ​ക്കു​മെ​ന്ന സൂ​ച​ന നി​ക്ഷേ​പ​ക​രെ രം​ഗ​ത്തു​നി​ന്ന് അ​ല്പം പി​ന്തി​രി​പ്പി​ച്ചു. വി​ദേ​ശ​ഫ​ണ്ടു​ക​ൾ 2674.12 കോ​ടി രൂ​പ​യു​ടെ വി​ല്പ​ന ന​ട​ത്തി. ഇ​ട​പാ​ടു​ക​ൾ ന​ട​ന്ന നാ​ലു ദി​വ​സ​ങ്ങ​ളി​ലും അ​വ​ർ വി​ല്പ​ന​യ്ക്കു മു​ൻ​തൂ​ക്കം ന​ല്കി. അ​തേ​സ​മ​യം, ത​ക​ർ​ച്ച​യെ പി​ടി​ച്ചുനി​ർ​ത്താ​ൻ ആ​ഭ്യ​ന്ത​ര​ഫ​ണ്ടു​ക​ൾ 1782.63 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വാ​ങ്ങി.

ഫ​ണ്ടു​ക​ൾ നി​ക്ഷേ​പം തി​രി​ച്ചു​പി​ടി​ക്കാ​ൻ കാ​ണി​ച്ച വ്യ​ഗ്ര​ത​യി​ൽ ഫോ​റെ​ക്സ് മാ​ർ​ക്ക​റ്റി​ൽ രൂ​പ​യു​ടെ മൂ​ല്യം ആ​ദ്യ​മാ​യി 72.99ലേ​ക്ക് ഇ​ടി​ഞ്ഞു. വാ​രാ​രം​ഭ​ത്തി​ൽ 71.85ൽ ​നി​ല​കൊ​ണ്ട രൂ​പ​യ്ക്കു മി​ക​വ് കാ​ണി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചി​ല്ല.

മു​ൻ​വാ​ര​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തി​യ സാ​മ്പ​ത്തി​ക അ​വ​ലോ​ക​ന​ങ്ങ​ൾ രൂ​പ​യു​ടെ ര​ക്ഷ​യ്ക്കെ​ത്തി​യി​ല്ല. തു​ട​ക്കം മു​ത​ൽ ത​ള​ർ​ച്ച​യി​ൽ നീ​ങ്ങി​യ വി​നി​മ​യ​നി​ര​ക്ക് വാ​രാ​ന്ത്യം ഡോ​ള​റി​നു മു​ന്നി​ൽ 72.18 രൂ​പ​യി​ലാ​ണ്. 2012ൽ ​മൂ​ല്യം പ​ന്ത്ര​ണ്ട് ശ​ത​മാ​നം കു​റ​ഞ്ഞ ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് രൂ​പ കു​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​ത്.

സാ​മ്പ​ത്തി​ക​വ​ർ​ഷം അ​വ​സാ​നി​ക്കാ​ൻ ഇ​നി​യും മാ​സ​ങ്ങ​ൾ ശേ​ഷി​ക്കു​ന്ന​തി​നാ​ൽ സ്ഥി​തി​ഗ​തി​ക​ൾ കൂ​ടു​ത​ൽ താ​റു​മാ​റാ​കാം. പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ ഇ​റ​ക്കു​മ​തി​ക്ക് വ​ൻ നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​രു​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണു കേ​ന്ദ്രം. രൂ​പ​യു​ടെ മൂ​ല്യം 68-70 റേ​ഞ്ചി​ലേ​ക്ക് ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ് ആ​ദ്യ​ല​ക്ഷ്യം.

ബോം​ബെ സെ​ൻ​സെ​ക്സ് 37,780ൽ​നി​ന്ന് ത​ള​ർ​ന്ന് വെ​ള്ളി​യാ​ഴ്ച ഒ​ര​വ​സ​ര​ത്തി​ൽ 35,992 വ​രെ ഇ​ടി​ഞ്ഞു. വാ​രാ​ന്ത്യ​ദി​ന​ത്തി​ൽ 1000 പോ​യി​ന്‍റി​ല​ധി​കം ഇ​ടി​ഞ്ഞ സൂ​ചി​ക പ​ക്ഷേ ത​ക​ർ​ച്ച​യു​ടെ അ​തേ​വേ​ഗ​ത്തി​ൽ ത​ന്നെ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി ക്ലോ​സിം​ഗ് വേ​ള​യി​ൽ 36,841 പോ​യി​ന്‍റ് ആ​യി. വി​പ​ണി​യു​ടെ സാ​ങ്കേ​തി​ക വ​ശ​ങ്ങ​ൾ ദു​ർ​ബല​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​വാ​രം ശ​ക്ത​മാ​യ ചാ​ഞ്ചാ​ട്ട​ങ്ങ​ൾ​ക്ക് ഇ​ട​യു​ണ്ട്. പ്ര​ത്യേ​കി​ച്ച് ഫ്യൂ​ച്ചേ​ഴ്സ് ആ​ൻ​ഡ് ഓ​പ്ഷ​ൻ​സി​ൽ സെ​പ്റ്റം​ബ​ർ സീ​രീ​സ് സെ​റ്റി​ൽ​മെ​ന്‍റ് വ്യാ​ഴാ​ഴ്ച​യാ​ണ്.

ഈ ​വാ​രം സെ​ൻ​സെ​ക്സി​ന് 37,749ൽ ​പ്ര​തി​രോ​ധ​വും 35,962ൽ ​താ​ങ്ങു​മു​ണ്ട്. ഡെ​യ്‌​ലി ചാ​ർ​ട്ടി​ൽ സൂ​പ്പ​ർ ട്രെ​ൻ​ഡ്, പ​രാ​ബോ​ളി​ക് എ​സ്എ​ആ​ർ എ​ന്നി​വ സെ​ല്ലിം​ഗ് മൂ​ഡി​ലാ​ണ്. അ​തേ​സ​മ​യം, ഫാ​സ്റ്റ് സ്റ്റോ​ക്കാ​സ്റ്റി​ക് തി​രി​ച്ചുവ​ര​വി​നു​ള്ള നീ​ക്ക​ത്തി​ലാ​ണെ​ങ്കി​ലും സ്ലോ ​സ്റ്റോ​ക്കാ​സ്റ്റി​ക്, സ്റ്റോ​ക്കാ​സ്റ്റി​ക് ആ​ർ​എ​സ്ഐ എ​ന്നി​വ ഓ​വ​ർ സോ​ൾ​ഡാ​ണ്. പ്ര​തി​ദി​ന ചാ​ർ​ട്ടി​ൽ എം​എ​സി​ഡി ദു​ർ​ബ​ലാ​വ​സ്ഥ​യി​ലേ​ക്കു വി​ര​ൽ​ചൂ​ണ്ടി​യെ​ങ്കി​ലും വീ​ക്ക്‌​ലി ചാ​ർ​ട്ടി​ൽ എം​എ​സി​ഡി ബു​ള്ളി​ഷാ​ണ്. 50 ഡി​എം​എ ആ​യ 37,587 പോ​യി​ന്‍റി​ൽ സ​പ്പോ​ർ​ട്ട് ന​ഷ്ട​പ്പെ​ട്ട വി​പ​ണി​ക്ക് ഇ​നി 200 ദി​വ​സ​ങ്ങ​ളി​ലെ മൂ​വിം​ഗ് ആ​വ​റേ​ജ് ആ​യ 35,268ൽ ​താ​ങ്ങ് പ്ര​തീ​ക്ഷി​ക്കാം.

നി​ഫ്റ്റി 29 മാ​സ​മാ​യി ബു​ള്ളി​ഷാ​യി നീ​ങ്ങു​ന്ന ചാ​ർ​ട്ടി​ൽ ക​ഴി​ഞ്ഞ​വാ​രം സ​പ്പോ​ർ​ട്ടി​ൽ പ​രീ​ക്ഷ​ണം ന​ട​ത്തി. പി​ന്നി​ട്ട​വാ​രം 3.2 ശ​ത​മാ​നം നി​ഫ്റ്റി സൂ​ചി​ക ഇ​ടി​ഞ്ഞു. 11,418ൽ​നി​ന്നു​ള്ള ത​ക​ർ​ച്ച​യി​ൽ നി​ഫ്റ്റി 10,866 വ​രെ താ​ഴ്ന്നു. വി​പ​ണി​യു​ടെ 200 ഡേ ​മൂ​വിം​ഗ് ആ​വ​റേ​ജ് 10,750 പോ​യി​ന്‍റി​ലാ​ണ്. ഈ ​വാ​രം ആ ​താ​ങ്ങ് നി​ല​നി​ർ​ത്തി​യാ​ൽ 11,300 റേ​ഞ്ചി​ലേ​ക്ക് തി​രി​ച്ചു​വ​ര​വി​ന് ശ്ര​മം ന​ട​ത്തും. എ​ന്നാ​ൽ ആ ​നി​ർ​ണാ​യ​ക താ​ങ്ങ് നി​ല​നി​ർ​ത്തു​ന്ന​തി​ൽ വി​പ​ണി പ​രാ​ജ​യ​പ്പെ​ട്ടാ​ൽ 10,866-10,590ലേ​ക്ക് പ​രീ​ക്ഷ​ണ​ങ്ങ​ൾ തു​ട​രാം. ഡെ​യ്‌​ലി ചാ​ർ​ട്ടി​ൽ സൂ​പ്പ​ർ ട്രെ​ൻ​ഡ് സെ​ല്ലിം​ഗ് മൂ​ഡി​ലാ​ണ്.

ഏ​ഷ്യ​യി​ലെ പ്ര​മു​ഖ ഓ​ഹ​രി സൂ​ചി​ക​ക​ൾ പ​ല​തും നാ​ലു മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും മി​ക​ച്ച നി​ല​വാ​ര​ത്തി​ലാ​ണ്. യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലെ ഒ​ട്ടു​മി​ക്ക സൂ​ചി​ക​ക​ളും നേ​ട്ട​ത്തി​ലാ​ണ്. അ​മേ​രി​ക്ക​യി​ൽ ഡൗ ​ജോ​ൺ​സ്, എ​സ് ആ​ൻ​ഡ് പി 500 ​സൂ​ചി​ക​ക​ൾ സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ലേ​ക്ക് ഉ​യ​ർ​ന്നു.