ന്യൂയോർക്ക്: ചർക്കയുടെ പ്രാധാന്യം വിവരിച്ച് മഹാത്മാഗാന്ധി എഴുതിയ കത്ത് 6,358 ഡോളറിന് ലേലത്തിൽ പോയി. യശ്വന്ത് പ്രസാദ് എന്നയാൾക്ക് ഗാന്ധിജി എഴുതിയ കത്ത് യുഎസിലെ ആർആർ ഓക്ഷൻ കന്പനിയാണ് ലേലത്തിനു വച്ചത്. തീയതി വച്ചിട്ടില്ലാത്ത കത്തിൽ ഗാന്ധിജിയുടെ ഒപ്പുണ്ട്.
സ്വാതന്ത്ര്യസമരം ശക്തിപ്പെടുത്താൻ ഗാന്ധിജി ആരംഭിച്ച സ്വദേശി പ്രസ്ഥാനം ചർക്കയെ കേന്ദ്രീകരിച്ചായിരുന്നു. ബ്രിട്ടീഷ് നിർമിത വസ്ത്രങ്ങൾ ഉപേക്ഷിച്ച്, ഇന്ത്യക്കാർ സ്വന്തമായി ചർക്കയിൽ നൂറ്റ നൂലുകൊണ്ടുള്ള ഖാദി വസ്ത്രങ്ങൾ ധരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ചർക്കയുടെ പ്രാധാന്യം വിവരിക്കുന്ന ഗാന്ധിജിയുടെ കത്ത് ലേലത്തിൽ പോയി
12:10 AM Sep 24, 2018 | Deepika.com