എച്ച്-4 വീസക്കാരുടെ വർക്ക് പെർമിറ്റ് മൂന്നു മാസത്തിനകം റദ്ദാക്കും

11:41 PM Sep 22, 2018 | Deepika.com
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: എ​​​​ച്ച്-4 വീ​​​​സ​​​​ക്കാ​​​​രു​​​​ടെ തൊ​​​​ഴി​​​​ൽ അ​​​​നു​​​​മ​​​​തി റ​​​​ദ്ദാ​​​​ക്കാ​​​​നു​​​​ള്ള തീ​​​​രു​​​​മാ​​​​നം മൂ​​​​ന്നു മാ​​​​സ​​​​ത്തി​​​​ന​​​​കം ന​​​​ട​​​​പ്പാ​​​​ക്കു​​​​മെ​​ന്നു യു​​​​എ​​​​സ് സ​​​​ർ​​​​ക്കാ​​​​ർ കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു. ഇ​​​​ന്ത്യ​​​​ക്കാ​​​​രെ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​ന്ന തീ​​​​രു​​​​മാ​​​​ന​​​​മാ​​​​ണി​​​​ത്.

എ​​​​ച്ച്1​​​​ബി വീ​​​​സ​​​​ക്കാ​​​​രു​​​​ടെ പ​​​​ങ്കാ​​​​ളി​​​​ക​​​​ൾ​​​​ക്കാ​​​​ണ് എ​​​​ച്ച്-4 എ​​​​ന്ന വീ​​​​സ​​​​യി​​​​ൽ തൊ​​​​ഴി​​​​ലെ​​​​ടു​​​​ക്കാ​​​​ൻ അ​​​​നു​​​​മ​​​​തി ന​​​​ല്കു​​​​ന്ന​​​​ത്. ഒ​​​​ബാ​​​​മ ഭ​​​​ര​​​​ണ​​​​കൂ​​​​ടം ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി​​​​യ പ​​​​ദ്ധ​​​​തി നി​​​​ർ​​​​ത്താ​​​​നു​​​​ള്ള നീ​​​​ക്ക​​​​ത്തി​​​​ലാ​​​​ണ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്.

പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളാ​​​​യ ഒ​​​​ന്നേ​​​​കാ​​​​ൽ ല​​​​ക്ഷം പേ​​​​രി​​​​ൽ 90 ശ​​​​ത​​​​മാ​​​​ന​​​​വും ഇ​​​​ന്ത്യ​​​​ക്കാ​​​​രാ​​​​ണ്. ഇ​​​​തി​​​​ൽ​​​​ത​​​​ന്നെ ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും വ​​​​നി​​​​ത​​​​ക​​​​ൾ. അ​​​​തി​​​​നാ​​​​ൽ പ​​​​ദ്ധ​​​​തി നി​​​​ർ​​​​ത്തു​​​​ന്ന​​​​ത് ഇ​​​​ന്ത്യ​​​​ക്കാ​​​​രെ​​​​യാ​​​​ണ് ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​ക.

ട്രം​​​​പ് ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ നീ​​​​ക്ക​​​​ത്തി​​​​നെ​​​​തി​​​​രേ ‘സേ​​​​വ് ജോ​​​​ബ്സ് യു​​​​എ​​​​സ്എ’​​​​എ​​​​ന്ന സം​​​​ഘ​​​​ട​​​​ന കൊ​​​​ളം​​​​ബി​​​​യ ഡി​​​​സ്ട്രി​​​​ക്ട് കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഈ ​​​​ഹ​​​​ർ​​​​ജി​​​​യി​​​​ലാ​​​​ണ് ആ​​​​ഭ്യ​​​​ന്ത​​​​ര​​​​സു​​​​ര​​​​ക്ഷാ വ​​​​കു​​​​പ്പ്(​​​​ഡി​​​​എ​​​​ച്ച്എ​​​​സ്) തീ​​​​രു​​​​മാ​​​​നം അ​​​​റി​​​​യി​​​​ച്ച​​​​ത്.