റിഹാനയ്ക്ക് അംബാസഡർ പദവി
11:41 PM Sep 22, 2018 | Deepika.com
ബ്രിഡ്ജ്ടൗൺ: പ്രമുഖ ഗായിക റിഹാനയെ വിദ്യാഭ്യാസം, ടൂറിസം, നിക്ഷേപം എന്നിവ പ്രോത്സാഹിപ്പിക്കാനുള്ള അംബാസഡറായി ബാർബഡോസ് സർക്കാർ നിയമിച്ചു. ബാർബഡോസിലെ സെന്റ് മൈക്കിളിലാണ് റിഹാന ജനിച്ചത്. സ്വന്തം രാജ്യം നല്കിയ പദവിയിൽ ഏറെ അഭിമാനമുണ്ടെന്ന് അവർ പറഞ്ഞു.