ഓട്ടോസ്പോട്ട് /ഐബി
കാറിലുള്ള ഇൻബിൽറ്റ് കമ്മ്യൂണിക്കേഷൻ, കണക്ടിവിറ്റി ഫീച്ചറുകൾ ഉൾപ്പെട്ട ഇൻ കണ്ട്രോൾ പാക്കേജിനു കീഴിൽ പ്രൊട്ടക്ട്, റിമോട്ട് പ്രീമിയം, സെക്യുർ ട്രാക്കർ എന്നീ മികച്ച നിലവാരമുള്ള ആധുനിക കണക്ടിവിറ്റി ഫീച്ചറുകൾ ജാഗ്വാർ ആൻഡ് ലാൻഡ് റോവർ ഇന്ത്യ അവതരിപ്പിച്ചു. പ്രധാന മോഡലുകളായ റേഞ്ച് റോവർ, റേഞ്ച് റോവർ സ്പോർട്ട്, ഡിസ്കവറി തുടങ്ങിയവയിലാണ് പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഏറ്റവും പുതുതായി അവതരിപ്പിക്കുന്ന ഇൻകണ്ട്രോൾ പാക്കേജിൽ വൈഫൈ ഹോട്ട്സ്പോട്ട് ഉൾപ്പെടെയുള്ള ഫീച്ചറുകൾ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുമുണ്ട്.
ജാഗ്വാർ ആൻഡ് ലാൻഡ്റോവർ ഉപയോക്താക്കൾക്ക് സുരക്ഷിതമായ യാത്രാനുഭവം നല്‍കുകയാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ജാഗ്വാർ ലാൻഡ് റോവർ 4ജി കേപ്പബിൾ വൈ-ഫൈയും പ്രോ സർവീസുകളും 2017ൽ അവതരിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇപ്പോൾ പ്രൊട്ടക്ട്, റിമോട്ട് പ്രീമിയം, സെക്യുർ ട്രാക്കർ എന്നിവയ്ക്കു കീഴിൽ ലാൻഡ് റോവർ ഒപ്റ്റിമൈസ്ഡ് അസിസ്റ്റൻസ്, എസ്ഒഎസ് എമർജൻസി കോൾ അണ്ടർ എന്നീ ഫീച്ചറുകളും കൂട്ടിച്ചേർത്തിരിക്കുന്നത്.
പ്രൊട്ടക്ട്
വാഹനം ബ്രേക്ക്ഡൗണാകുന്ന സാഹചര്യമുണ്ടായാൽ ഡ്രൈവർക്ക് ഓവർഹെഡ് കണ്‍സോളിന്റെ ഇടതുവശത്തുള്ള ഒപ്റ്റിമൈസ്ഡ് അസിസ്റ്റൻസ് ബട്ടണ്‍ അമർത്തി അടിയന്തര സഹായം ആവശ്യപ്പെടാം. ഇതുവഴി വാഹനവും ബ്രേക്ക്ഡൗണ്‍ സർവീസ് യൂണിറ്റിനെ വാഹനം ആയിരിക്കുന്നിടത്തേക്ക് നയിക്കാൻ കഴിയുന്ന ഹെൽപ് ലൈൻ ഓപ്പറേറ്ററും തമ്മിലുള്ള ആശയവിനിമയം സാധ്യമാകുന്നു. ഇൻകണ്ട്രോൾ റിമോട്ട് സ്മാർട്ട്ഫോണ്‍ ആപ് വഴിയും സഹായം അഭ്യർഥിക്കാൻ കഴിയും.
കൂടുതൽ ഗൗരവകരമായ സാഹചര്യത്തിൽ എസ്ഒഎസ് എമർജൻസി കോൾ ഓട്ടോമാറ്റിക്കായി ഉപയോക്താവിനെ എമർജൻസി റെസ്പോണ്‍സ് ടീമുമായി ബന്ധപ്പെടുത്തുകയും അവർ എമർജൻസി സർവീസിന് ഉപയോക്താവിന്റെ ലൊക്കേഷൻ സംബന്ധിച്ച അറിയിപ്പ് നല്‍കുകയും ചെയ്യും. ഓവർഹെഡ് കണ്‍സോളിന്റെ വലതു വശത്തുള്ള ബട്ടണ്‍ അമർത്തി മാന്വലായും അടിയന്തര സഹായം അഭ്യർഥിക്കാം.
റിമോട്ട് പ്രീമിയം
ഉപയോക്താവിന് വാഹനത്തെക്കുറിച്ച് വിവരങ്ങൾ നല്കുന്നതിനുവേണ്ടി രൂപകല്പന ചെയ്തിട്ടുള്ള സംവിധാനം. ഇത് ഉപയോക്താവിന് വാഹനവുമായി ദൂരെനിന്നുതന്നെ ബന്ധപ്പെടാനുള്ള സൗകര്യമൊരുക്കുന്നു. സ്മാർട്ട്ഫോണ്‍ ആപ് വഴി ഉപയോക്താവിന് വാഹനത്തിൽ കയറാതെതന്നെ ഉള്ളിലെ താപനിലയും കൂളിംഗും ആവശ്യാനുസരണം ക്രമീകരിക്കാം. ഒപ്പം വാഹനം ലോക്ക്/അണ്‍ലോക്ക് ചെയ്യാനും കഴിയും. വാഹനത്തിന്റെ അലാം മുഴങ്ങിയാൽ അലർട്ടും ലഭിക്കും.
സെക്യുർ ട്രാക്കർ
ഈ ഫീച്ചർ ഓപ്ഷനായി തെരഞ്ഞെടുക്കുകയാണെങ്കിൽ, വാഹനം കേടുവരുത്തുകയോ മോഷ്ടിക്കാൻ ശ്രമിക്കുകയോ ചെയ്താൽ സ്റ്റോളൻ വെഹിക്കിൾ ട്രാക്കിംഗ് സെന്ററിലേക്ക് സെക്യുർ ട്രാക്കർ ഒരു മോഷണ അറിയിപ്പ് നല്‍കുകയും തുടർന്ന് അവിടെനിന്ന് വാഹനത്തിന്റെ രജിസ്ട്രേഡ് ഇൻകണ്ട്രോൾ യൂസർക്ക് അടിയന്തരമായി അലെർട്ട് നല്‍കുകയും ചെയ്യും. പ്രാദേശിക നിയമസംവിധാന ഏജൻസി ആവശ്യപ്പെട്ടാൽ മോഷ്ടിക്കപ്പെട്ട വാഹനം തിരിച്ചെടുക്കുന്നതിന് വാഹനത്തിന്റെ കൃത്യമായ ലൊക്കേഷൻ വ്യക്തമാക്കി നല്‍കുകയും ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക്: www.landrover.in
കൂടുതൽ സ്മാർട്ടായി ജാഗ്വാർ
10:47 PM Sep 22, 2018 | Deepika.com