ന്യൂഡൽഹി: മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപപദ്ധതിയായ സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീമിലെ പലിശ 8.7 ശതമാനമായി വർധിപ്പിച്ചു. ഡിസംബറിൽ അവസാനിക്കുന്ന ത്രൈമാസത്തേക്കുള്ള പലിശയാണിത്. ഇതുവരെ 8.3 ശതമാനമായിരുന്നു.
ദേശീയ സന്പാദ്യപദ്ധതിയിലെയും മറ്റു പ്രത്യേക നിക്ഷേപപദ്ധതികളുടെയും പലിശനിരക്ക് 0.4 ശതമാനമാണ് വർധിപ്പിച്ചത്.
2012 പകുതിക്കുശേഷം താഴോട്ടുപോന്നിരുന്ന പലിശ ഇതാദ്യമാണ് ഉയരുന്നത്.
സന്പാദ്യപദ്ധതി നിക്ഷേപപലിശ വർധിപ്പിച്ചു
01:40 AM Sep 22, 2018 | Deepika.com