ബംഗളൂരു: ഇന്ത്യൻ സോഫ്റ്റ്വേർ കമ്പനിയായ ഇൻഫോസിസ് 1000 അമേരിക്കൻ ടെക്കികൾക്ക് തൊഴിൽ നല്കുമെന്ന് പ്രഖ്യാപിച്ചു.
അരിസോണയിൽ ആരംഭിക്കുന്ന പുതിയ ടെക്നോളജി ആൻഡ് ഇന്നൊവേഷൻ ഹബ്ബിലേക്കാണ് ഇവരെ നിയമിക്കുക. 2023 ആകുന്പോഴേക്കും 10,000 തദ്ദേശീയരെ അമേരിക്കയിൽ നിയമിക്കുമെന്നും പുതിയ ഇന്നൊവേഷൻ ഹബ്ബുകൾ തുടങ്ങുമെന്നുമുള്ള ഉടന്പടിയുടെ ഭാഗമായാണ് പുതിയ നിയമനം.
2017 മേയിലാണ് 10,000 അമേരിക്കക്കാർക്ക് തൊഴിൽ നല്കുമെന്ന് ഇൻഫോസിസ് അറിയിച്ചത്. ഇതുവരെ 5,874 തദ്ദേശീയരെ കമ്പനിയുടെ അമേരിക്കയിലെ വിവിധ ഹബ്ബുകളിലായി നിയമിച്ചിട്ടുണ്ടെന്നും ഇൻഫോസിസ് അറിയിച്ചു.
ഇൻഫോസിസിൽ 1000 അമേരിക്കൻ ടെക്കികൾക്കു നിയമനം
01:40 AM Sep 22, 2018 | Deepika.com