മോസ്കോ: ചൈനയ്ക്കെതിരേ ഉപരോധം ഏർപ്പെടുത്തിയ യുഎസിനെ ക്രെംലിൻ ഭരണകൂടം രൂക്ഷമായി വിമർശിച്ചു.
തീകൊണ്ടു കളിക്കാൻ അമേരിക്ക തുനിയരുതെന്ന് റഷ്യ മുന്നറിയിപ്പു നൽകി. 33 റഷ്യൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരെയും സൈന്യവുമായി ബന്ധമുള്ള മറ്റു ചിലരെയും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉപരോധപ്പട്ടികയിൽ ഉൾപ്പെടുത്തി.
റഷ്യയെ അതിന്റെ നയങ്ങളിൽ നിന്നു പിന്തിരിപ്പിക്കാൻ ഉപരോധത്തിനു കഴിയില്ലെന്നു ഡെപ്യൂട്ടി വിദേശമന്ത്രി സെർജി റ്യബ്കോവ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
തീകൊണ്ടു കളിക്കരുതെന്നു യുഎസിനോടു റഷ്യ
12:19 AM Sep 22, 2018 | Deepika.com