കോട്ടയം: കേരള അഡ്വർടൈസിംഗ് ഏജൻസീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം നാളെ രാവിലെ പത്തുമുതൽ കോട്ടയം ക്ലബ്ബിന്റെ കുമരകം അനക്സിൽ നടക്കും. പ്രളയകാലം വരുത്തിവച്ച ദുരന്തത്തെ അതിജീവിച്ച് എങ്ങനെ പരസ്യരംഗം സജീവമാക്കാം എന്നതാണ് പ്രധാന ചിന്താവിഷയം.
സംസ്ഥാന പ്രസിഡന്റ് പി.സുന്ദർകുമാറിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ചീഫ് പേട്രൺ ജോസഫ് ചാവറ ഉദ്ഘാടനം ചെയ്യും. മുൻ പ്രസിഡന്റുമാരായ പി.ടി.ഏബ്രഹാം, ജയിംസ് വളപ്പില, ജനറൽ സെക്രട്ടറി രാജു മേനോൻ, ട്രഷറർ രാമപ്രസാദ്, വൈസ്പ്രസിഡന്റുമാരായ ശാസ്തമംഗലം മോഹൻ, ജോസ് വെള്ളൂർ, രാജീവൻ ഇളയാവൂർ, ജോൺസ് വളപ്പില, ജയചന്ദ്രൻ നായർ, കോട്ടയം സോൺ പ്രസിഡന്റ് ഷിബു കെ. ഏബ്രഹാം, സംസ്ഥാന അഡ്വൈസറി ബോർഡ് ചെയർമാൻ ലാൽജി വർഗീസ് എന്നിവർ പ്രസംഗിക്കും.
കെത്രിഎ സംസ്ഥാന സമ്മേളനം നാളെ കോട്ടയത്ത്
11:13 PM Sep 20, 2018 | Deepika.com