തൃശൂർ: ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം 23ന് തൃശൂർ കിഴക്കേക്കോട്ടയിലെ ഡിബിസിഎൽസി ഹാളിൽ നടക്കുമെന്നു ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ പത്തിനു ബിസിനസ് പരിപാടി ആരംഭിക്കും. 11 ന് പൊതുസമ്മേളനം മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. അസോസിയേഷൻ നിർമിച്ചു നൽകുന്ന സ്നേഹവീടിന്റെ താക്കോൽദാനം മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കും.
പ്രൈവറ്റ് ബാങ്കേഴ്സ് അസോ.സമ്മേളനം 23 ന് തൃശൂരിൽ
11:13 PM Sep 20, 2018 | Deepika.com