ന്യൂഡൽഹി: മിഡ് റേഞ്ച് വിഭാഗത്തിലെ തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ഗാലക്സി എ7 സാംസംഗ് പ്രഖ്യാപിച്ചു. മൂന്നു പിൻകാമറകൾ ആണ് പുതിയ മോഡലിന്റെ ഏറ്റവും വലിയ സവിശേഷത. ആദ്യമായാണ് കന്പനി മൂന്നു പിൻകാമറകളുള്ള ഫോണ് പുറത്തിറക്കുന്നത്. ഫോണ് ഉടൻതന്നെ ഏഷ്യൻ രാജ്യങ്ങളിലും അമേരിക്കയിലും എത്തുമെന്ന് സാസംഗ് അറിയിച്ചു. വില പ്രഖ്യാപിച്ചിട്ടില്ല.
ഫീച്ചറുകൾ
24 എംപി, 8 എംപി, 5എംപി വീതമുള്ള മൂന്നു പിൻകാമറകൾക്കു പുറമേ 24 മെഗാ പിക്സലിന്റെ സെൽഫി കാമറയുമുള്ള ഗാലക്സി എ7 കാമറകളാൽ സന്പന്നമാണെന്നു പറയാം. ആൻഡ്രോയിഡ് 8.0 ഓറിയോ, ആറ് ഇഞ്ച് ഫുൾ എച്ച്ഡി ഇൻഫിനിറ്റി ഡിസ്പ്ലേ, ഓക്റ്റാ കോർ പ്രോസസർ, 4 ജിബി റാം, 64 ജിബി സ്റ്റോറേജ്,( 6 ജിബി റാം- 128 ജിബി സ്റ്റോറേജുള്ള വേരിയന്റും കന്പനി പ്രഖ്യാപിച്ചിട്ടുണ്ട്.) 3300 എംഎഎച്ച് ബാറ്ററി, പ്രോക്സിമിറ്റി സെൻസർ, ആർജിബി ലൈറ്റ് സെൻസർ, ഫിങ്കർപ്രിന്റ് സെൻസർ തുടങ്ങിയവയും ഫീച്ചറുകളിലുൾപ്പെടുന്നു.
മുക്കണ്ണുമായി സാംസംഗ് ഗാലക്സി എ7
11:13 PM Sep 20, 2018 | Deepika.com