മുംബൈ: നഗര മാലിന്യസംസ്കരണത്തിന് അത്യാധുനിക വാഹനങ്ങളുമായി ടാറ്റ മോട്ടോർസ്. കഴിഞ്ഞ ദിവസങ്ങളിൽ മുംബൈയിൽ നടന്ന “മുനിസിപാലിക 2018’ പരിപാടിയിലാണ് ടാറ്റ മോട്ടോർസ് നിർമിച്ച അത്യാധുനിക മാലിന്യ സംസ്കരണ വാഹനങ്ങൾ അവതരിപ്പിച്ചത്.
ഏസ് എച്ച്ടി ട്വിൻ ബിൻ സൈഡ് ടിപ്പർ, പുതുക്കിയ ഏസ് ബിഎസ് 4 ബോക്സ് ടിപ്പർ, ഹോപ്പർ ടിപ്പർ ബബിൻ ലിഫ്റ്റർ മെഗാ, എൽ പി ടി 1613 ജെട്ടിങ് കം സക്ഷൻ എംസി തുടങ്ങിയ മോഡലുകൾ അവതരിപ്പിച്ചു. ഹോപ്പർ ടിപ്പർ ബബിൻ ലിഫ്റ്റർ മെഗാ മോഡലിൽ ഹൈഡ്രോളിക് സംവിധാനമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എൽ പി ടി 1613 ജെട്ടിങ് കം സക്ഷൻ എം/സി ഉപയോഗിച്ച് ഓടകളിൽ തടസ്സങ്ങൾ എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കുമെന്നും ടാറ്റ മോട്ടോഴ്സ് അറിയിച്ചു.
മാലിന്യസംസ്കരണത്തിന് അത്യാധുനിക വാഹനങ്ങളുമായി ടാറ്റ മോട്ടോർസ്
11:13 PM Sep 20, 2018 | Deepika.com