ആപ്പിൾ ഐഫോൺ: വിലകൂടിയത് ഗുണം കൂടി‍‍യതുകൊണ്ടെന്ന് ടിം കുക്ക്

11:12 PM Sep 20, 2018 | Deepika.com
കുപ്പെർടിനോ: അ​​​ടു​​​ത്തി​​​ടെ പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ ഐ​​​ഫോ​​​ണു​​​ക​​​ൾ​​​ക്ക് അ​​​മി​​​തവി​​​ല​​​യാ​​​ണെ​​​ന്ന വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ​​​ക്കു മ​​​റു​​​പ​​​ടി പ​​​റ​​​ഞ്ഞ് ആ​​​പ്പി​​​ൾ സി​​​ഇ​​​ഒ ടിം ​​​കു​​​ക്ക്.

ത​​​ങ്ങ​​​ളു​​​ടെ ഫോ​​​ണു​​​ക​​​ൾ​​​ക്കു മി​​​ക​​​വേ​​​റെ​​​യാ​​​യ​​​തു​​​കൊ​​​ണ്ടാ​​​ണ് വി​​​ല കൂ​​​ടി​​​യ​​​തെ​​​ന്നും ല​​​ഭ്യ​​​മാ​​​യ ഫീ​​​ച്ച​​​റു​​​ക​​​ൾ‌ ആ​​​സ്വ​​​ദി​​​ച്ചു ക​​​ഴി​​​യു​​​ന്പോ​​​ൾ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് വി​​​ല അ​​​ധി​​​ക​​​മാ​​​യി തോ​​​ന്നി​​​ല്ലെ​​​ന്നും കു​​​ക്ക് പ​​​റ​​​ഞ്ഞു. “പു​​​തി​​​യ ഐ​​​ഫോ​​​ണു​​​ള്ള​​​വ​​​ർ​​​ക്കു വീ​​​ഡി​​​യോ കാ​​​മ​​​റ​​​യു​​​ടെ​​​യോ ഡി​​​ജി​​​റ്റ​​​ൽ കാ​​​മ​​​റ​​​യു​​​ടെ​​​യോ ഒ​​​ന്നും ആ​​​വ​​​ശ്യ​​​മി​​​ല്ല.

ഐ​​​ഫോ​​​ൺ ഉ​​​പ​​​യോ​​​ഗി​​​ച്ചു തു​​​ട​​​ങ്ങി​​​യാ​​​ൽ​ പി​​​ന്നെ വാ​​​ങ്ങാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ച്ചി​​​രു​​​ന്ന പ​​​ല ഗാ​​​ഡ്ജ​​​റ്റു​​​ക​​​ളും വാങ്ങിക്കേ​​​ണ്ടിവ​​​രി​​​ല്ല. അ​​​ങ്ങ​​​നെ അ​​​വ​​​യ്ക്കു ചെ​​​ല​​​വാ​​​കു​​​മാ​​​യി​​​രു​​​ന്ന പ​​​ണ​​​വും വ​​​സൂ​​​ലാ​​​കും’’ -കു​​​ക്ക് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ഐ​​​​ഫോ​​​​ൺ എ​​​​ക്സ്എ​​​​സ്, എ​​​​ക്സ്എ​​​​സ് മാ​​​​ക്സ് എ​​​ന്നീ മോ​​​ഡ​​​ലു​​​ക​​​ളാ​​​ണ് ക​​​ന്പ​​​നി അ​​​ടു​​​ത്തി​​​ടെ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. ഡ്യു​​​​വ​​​​ൽ സിം, ​​​ഡു​​​​വ​​​​ൽ​ കാ​​​​മ​​​​റ, ഫേ​​​​സ് ഐ​​​​ഡി, 3ഡി ​​​​ട​​​​ച്ച്, സൂ​​​​പ്പ​​​​ർ റെ​​​​റ്റി​​​​ന ക​​​​സ്റ്റം ഒ​​​​എ​​​​ൽ​​​​ഇ​​​​ഡി ഓ​​​​ൾ സ്ക്രീ​​​​ൻ ഡി​​​​സ്പ്ലേ ഇ​​​​ങ്ങ​​​​നെ ഏ​​​​റെ ആ​​​​ക​​​​ർ​​​​ഷ​​​​ക​​​​മാ​​​​യ ഫീ​​​​ച്ച​​​​റു​​​​ക​​​​ളോ​​​​ടെ​​​​യാ​​​​ണ് ആ​​​​പ്പി​​​​ൾ ത​​​​ങ്ങ​​​​ളു​​​​ടെ പു​​​​തി​​​​യ ഐ​​​​ഫോ​​​​ണ്‍ മോ​​​​ഡ​​​​ലു​​​​ക​​​​ൾ പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. എ​​​​ക്സ്എ​​​​സി​​​​നു 5.8 ഇ​​​​ഞ്ച് സ്ക്രീ​​​​നും എ​​​​ക്സ്എ​​​​സ് മാ​​​​ക്സി​​​​നു 6.5 ഇ​​​​ഞ്ച് സ​​​​ക്രീ​​​​നു​​​​മാ​​​​ണു​​​​ള്ള​​​​ത്. ഇ​​​​രു മോ​​​​ഡ​​​​ലു​​​​ക​​​​ളും സൂ​​​​പ്പ​​​​ർ റെ​​​​റ്റി​​​​ന ക​​​​സ്റ്റം ഒ​​​​എ​​​​ൽ​​​​ഇ​​​​ഡി ഡി​​​​സ്പ്ലേ, 458 പി​​​​ക്സ​​​​ൽ പെ​​​​ർ ഇ​​​​ഞ്ച് (പി​​​​പി​​​​ഐ) ഡെ​​​​ൻ​​​​സി​​​​റ്റി എ​​​​ന്നി​​​​വ​​​​യോ​​​​ടെ​​​​യാ​​​​ണെ​​​​ത്തു​​​​ന്ന​​​​ത്.