ബെയ്ജിംഗ്: ബിഷപ്പുമാരുടെ നിയമനം സംബന്ധിച്ച തർക്കം പരിഹരിക്കുന്നതിന് വത്തിക്കാൻ പ്രതിനിധിസംഘം ഈ മാസം ചൈന സന്ദർശിക്കുമെന്ന് ഗ്ലോബൽ ടൈംസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. ഇരു വിഭാഗങ്ങളും തമ്മിൽ നടത്തിയ ചർച്ചയിൽ തർക്കങ്ങളെല്ലാം തത്വത്തിൽ പരിഹരിക്കപ്പെട്ടെന്നും വൈകാതെ ധാരണ ഉണ്ടാകുമെന്നും ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പത്രം അവകാശപ്പെട്ടു.
ചൈനയിലെ 120 ലക്ഷം കത്തോലിക്കാ വിശ്വാസികളിൽ ഒരു വിഭാഗം സർക്കാരിനോട് കൂറു പ്രഖ്യാപിച്ചവരാണ്. ഈ വിഭാഗത്തിന്റെ ബിഷപ്പുമാരെ വാഴിക്കുന്നത് കമ്യൂണിസ്റ്റ് സർക്കാരാണ്. വത്തിക്കാനെ അനുകൂലിക്കുന്ന മറുവിഭാഗം രഹസ്യമായാണു പ്രവർത്തിക്കുന്നത്.
വത്തിക്കാൻ സംഘം ഉടൻ ചൈന സന്ദർശിക്കുമെന്ന്
10:59 PM Sep 19, 2018 | Deepika.com