കൊച്ചി: എച്ച്പിയുടെ പവലിയൻ എക്സ് 360 സിഡി 0055ടിഎക്സ് ലാപ്ടോപ് കേരള വിപണയിൽ. ആക്റ്റീവ് പെൻ സംവിധാനമുള്ള ലാപ്ടോപ് വിദ്യാർഥികളെയും ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടാണ് തയാറാക്കിയിരിക്കുന്നത്.
14 ഇഞ്ച് മൈക്രോ എഡ്ജ് ബെസലോടുകൂടിയ ഫുൾ എച്ച്ഡി എൽഇഡി ബാക്ക് ലൈറ്റ് ഡിസ്പ്ലേ, ടച്ച് സ്ക്രീൻ, 360 ഡിഗ്രി മടക്കാം, ടെന്റ് - സ്റ്റാൻഡ്- ടാബ്ലെറ്റ് എന്നീ മോഡുകളിൽ ഉപയോഗിക്കാം, ഫിംഗർപ്രിന്റ് റീഡർ, 8-ാം തലമുറ ഇന്റെൽ ഐ 7 പ്രോസസർ, 8 ജിബി റാം, എൻവിഡിഐഎ ജിഫോഴ്സ് എംഎക്സ് 130 ഗ്രാഫിക്സ് സംവിധാനം, 16 ജിബി ഇന്റെൽ ഓപ്റ്റെയ്ൻ മെമ്മറി, 1 ടിബി സ്റ്റോറേജ്, 11 മണിക്കൂർ ബാറ്ററി ബാക്കപ്പ് എന്നിവയാണ് പ്രധാന പ്രത്യേകതകൾ. വില 50,347 രൂപ.
പുതിയ എച്ച്പി ലാപ്ടോപ് കേരള വിപണിയിൽ
10:35 PM Sep 19, 2018 | Deepika.com