ഫേസ്ബുക്കിനെതിരേ അടുത്ത കുരുക്ക്

10:35 PM Sep 19, 2018 | Deepika.com
വാ​ഷിം​ഗ്ട​ൺ: പ്ര​ശ്ന​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ ഭീ​മ​ൻ ഫേ​സ്ബു​ക്കി​നെ വി​ട്ടൊ​ഴി​യു​ന്നി​ല്ല. തൊ​ഴി​ൽ പ​ര​സ്യ​ങ്ങ​ൾ ഫേ​സ്ബു​ക്ക് ഉ​പ​യോ​ക്താ​ക്ക​ളാ​യ സ്ത്രീ​ക​ളി​ൽ​നി​ന്നു മ​റ​യ്ക്കു​ന്നു എ​ന്ന​താ​ണ് ഉ​യ​ർ​ന്നു​വ​ന്ന ഏ​റ്റ​വും പു​തി​യ ആ​രോ​പ​ണം. തൊ​ഴി​ല​ർ​ഥി​ക​ളാ​യ മൂ​ന്നു സ്ത്രീ​ക​ൾ ന​ല്കി​യ പ​രാ​തി​ക്കൊ​പ്പം അ​മേ​രി​ക്ക​ൻ സി​വി​ൽ ലി​ബ​ർ​ട്ടീ​സ് യൂ​ണി​യ​നും (എ​സി​എ​ൽ​യു) ക​ക്ഷി ചേ​ർ​ന്നു.

എ​സി​എ​ൽ​യു​വി​നൊ​പ്പം ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് വ​ർ​ക്കേ​ഴ്സ് ഓ​ഫ് അ​മേ​രി​ക്ക, തൊ​ഴി​ൽ​നി​യ​മ സ്ഥാ​പ​ന​മാ​യ ഒൗ​ട്ട​ൺ ആ​ൻ​ഡ് ഗോ​ൾ​ഡ​ൻ എ​ന്നി​വ ചേ​ർ​ന്ന് യു​എ​സ് ഈ​ക്വ​ൽ എം​പ്ലോ​യ്മെ​ന്‍റ് ഓ​പ്പ​ർ​ച്യൂ​ണി​റ്റി ക​മ്മീ​ഷ​നി​ലാ​ണ് ഫേ​സ്ബു​ക്കി​നെ​തി​രേ പ​രാ​തി ന​ല്കി​യ​ത്.

പു​രു​ഷ​കേ​ന്ദ്രീ​കൃ​ത​മാ​യ മേ​ഖ​ല​യി​ലെ തൊ​ഴി​ൽ പ​ര​സ്യ​ങ്ങ​ൾ യു​വാ​ക്ക​ൾ​ക്കു​വേ​ണ്ടി മാ​ത്രം ഫേ​സ്ബു​ക്ക് ന​ല്കു​ന്നു. എ​ന്നാ​ൽ, വ​നി​ത​ക​ൾ​ക്കോ മു​തി​ർ​ന്ന പു​രു​ഷ​ന്മാ​ർ​ക്കോ ചേ​ർ​ന്ന തൊ​ഴി​ലു​ക​ൾ ഫേ​സ്ബു​ക്ക് പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്നി​ല്ല എ​ന്നാ​ണ് മൂ​ന്നു സ്ത്രീ​ക​ൾ പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്കി​ന്‍റെ ഈ ​വി​വേ​ച​നം നി​യ​മ​ത്തി​നെ​തി​രാ​ണെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഏ​തേ​സ​മ​യം, ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ഫേ​സ്ബു​ക്ക് പ്ര​തി​ക​രി​ച്ചു. പ​രാ​തി പ​ഠി​ച്ച​ശേ​ഷം തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഫേ​സ്ബു​ക്ക് വ​ക്താ​വ് പ​റ​ഞ്ഞു.