ആദ്യ ഹൈഡ്രജൻ ട്രെയിൻ ഒാട്ടം തുടങ്ങി

12:19 AM Sep 19, 2018 | Deepika.com
ബെ​​​​ർ​​​​ലി​​​​ൻ: ഹൈ​​​​ഡ്ര​​​​ജ​​​​ൻ ഇ​​​ന്ധ​​​ന​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ലോ​​​​ക​​​​ത്തി​​​​ലെ ആ​​​​ദ്യ ട്രെ​​​​യി​​​​ൻ ജ​​​​ർ​​​​മ​​​​നി​​​​യി​​​​ൽ വാ​​​​ണി​​​​ജ്യാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ഓ​​​​ട്ടം തു​​​​ട​​​​ങ്ങി. ഡീ​​​​സ​​​​ൽ ട്രെ​​​​യി​​​​നു​​​​ക​​​​ളെ​​​​പ്പോ​​​​ലെ പു​​​​ക​​​​യും ശ​​​​ബ്ദ​​​​വും ഇല്ലാ​​​​ത്ത ഹൈ​​​​ഡ്ര​​​​ജ​​​​ൻ ട്രെ​​​​യി​​​​നു​​​​ക​​​​ൾ നൂ​​​​റു ശ​​​​ത​​​​മാ​​​​ന​​​​വും പ​​​​രി​​​​സ്ഥി​​​​തി സൗ​​​​ഹൃ​​​​ദ​​​​മാ​​​​ണെ​​​​ന്ന് നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ൾ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു. നീ​​​​രാ​​​​വി​​​​യും വെ​​​​ള്ള​​​​വും മാ​​​​ത്ര​​​​മാ​​​​ണ് എ​​​​ൻ​​​​ജി​​​​നി​​​​ൽ​​​​നി​​​​ന്നു പു​​​​റം​​​​ത​​​​ള്ളു​​​​ന്ന​​​​ത്.

വ​​​​ട​​​​ക്ക​​​​ൻ ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലെ കു​​​​ക്സാ​​​​വ​​​​ൻ-​​​​ബ്ര​​​​മ​​​​ർ​​​​വോ​​​​യ​​​​ർ​​​​ഡെ ന​​​​ഗ​​​​ര​​​​ങ്ങ​​​​ളെ ത​​​​മ്മി​​​​ലും ബ്ര​​​​മ​​​​ർ​​​​വോ​​​​യ​​​​ർ​​​​ഡെ- ബു​​​​ക്സെ​​​​ൻ​​​​ഹു​​​​ഡെ ന​​​​ഗ​​​​ര​​​​ങ്ങ​​​​ളെ ത​​​​മ്മി​​​​ലും ബ​​​​ന്ധ​​​​പ്പി​​​​ക്കു​​​​ന്ന ര​​​​ണ്ടു ട്രെ​​​​യി​​​​നു​​​​ക​​​​ളാ​​​​ണ് ഓ​​​​ട്ടം തു​​​​ട​​​​ങ്ങി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഹൈ​​​​ഡ്ര​​​​ജ​​​​ന്‍റെ​​​​യും ഓ​​​​ക്സി​​​​ജ​​​​ന്‍റെ​​​​യും മി​​​​ശ്രി​​​​തം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് വൈ​​​​ദ്യു​​​​തി ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കു​​​​ന്ന ഇ​​​​ന്ധ​​​​ന സെ​​​​ല്ലു​​​​ക​​​​ളാ​​​​ണ് ഈ ​​​​ട്രെ​​​​യി​​​​നു​​​​ക​​​​ളു​​​​ടെ എ​​​​ൻ​​​​ജി​​​​നെ ച​​​​ലി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. ഒ​​​​രു​​​​വ​​​​ട്ടം ഹൈ​​​​ഡ്ര​​​​ജ​​​​ൻ നി​​​​റ​​​​ച്ചാ​​​​ൽ ആ​​​​യി​​​​രം കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ഓ​​​​ടും.

ഫ്ര​​​​ഞ്ച് ക​​​​ന്പ​​​​നി​​​​യാ​​​​യ ആ​​​​ൾ​​​​സ്റ്റോം ആ​​​​ണ് ട്രെ​​​​യി​​​​ൻ നി​​​ർ​​​മി​​​ച്ചു ന​​​​ല്കി​​​​യ​​​​ത്. ഫ്രാ​​​​ൻ​​​​സി​​​​ലെ അ​​​​തി​​​​വേ​​​​ഗ ട്രെ​​​​യി​​​​നു​​​​ക​​​​ളാ​​​​യ ടി​​​​ജി​​​​വി നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​തും ഇ​​​​വ​​​​രാ​​​​ണ്. ഹൈ​​​​ഡ്ര​​​​ജ​​​​ൻ ട്രെ​​​​യി​​​​ന് വി​​​​ല കൂ​​​​ടു​​​​ത​​​​ലാ​​​​ണെ​​​​ങ്കി​​​​ലും ഇ​​​​ന്ധ​​​​ന​​​​ച്ചെല​​​​വ് നാ​​​​മ​​​​മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്ന് ക​​​​ന്പ​​​​നി പ​​​​റ​​​​ഞ്ഞു. 2021ഓ​​​​ടെ 14 ട്രെ​​​​യി​​​​നു​​​​ക​​​​ൾകൂ​​​​ടി ജ​​​​ർ​​​​മ​​​​നി​​​​ക്ക് വി​​​​ത​​​​ര​​​​ണം ചെ​​​​യ്യും.

ഫ്രാ​​​​ൻ​​​​സ്, ബ്രി​​​​ട്ട​​​​ൻ, നെ​​​​ത​​​​ർ​​​​ലാ​​​​ന്‍ഡ്സ്, ഡെ​​​​ൻ​​​​മാ​​​​ർ​​​​ക്ക്, നോ​​​​ർ​​​​വേ, ഇ​​​​റ്റ​​​​ലി, കാ​​​​ന​​​​ഡ എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളും ഹൗൈ​​​​ഡ്ര​​​​ജ​​​​ൻ ട്രെ​​​​യി​​​​ൻ വേ​​​​ണ​​​​മെ​​​​ന്ന് ക​​​​ന്പ​​​​നി​​​​യോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്.