കോഴിക്കോട്: പ്രമുഖ വ്യവസായിയായ പി.വി. സാമിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പി.വി. സാമി സ്മാരക ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോകൾച്ചറൽ അവാർഡ് കല്യാൺ ഗ്രൂപ്പ് ചെയർമാൻ ടി.എസ്. കല്യാണരാമന്.
ഒക്ടോബർ ആറിന് കോഴിക്കോട് ടാഗോർ ഹാളിൽ ചേരുന്ന പി.വി. സാമി അനുസ്മരണ സമ്മേളനത്തിൽ കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി അവാർഡ് സമ്മാനിക്കും.
എം.പി. വീരേന്ദ്രകുമാർ എംപി, ഡോ. സി.കെ. രാമചന്ദ്രൻ, സത്യൻ അന്തിക്കാട് എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണയിച്ചത്.
ടി.എസ്. കല്യാണരാമന് അവാർഡ്
10:44 PM Sep 18, 2018 | Deepika.com