ഓൾ ന്യൂ എർട്ടിഗ നവംബറിൽ
10:44 PM Sep 18, 2018 | Deepika.com
ന്യൂഡൽഹി: മാരുതി സുസുകി ഇന്ത്യയുടെ ഓൾ ന്യൂ എർട്ടിഗ ദീപാവലിക്കുശേഷമേ വിപണിയിലെത്തൂ. നിലവിലുള്ള വാഹനങ്ങളുടെ വിതരണത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ഈ നീക്കം. മറ്റു പല മോഡലുകളുടെയും ബുക്കിംഗുകൾ ഇപ്പോളും വിതരണം ചെയ്ത് പൂർത്തിയാക്കാനാവാത്ത സാഹചര്യത്തിലാണ് കമ്പനി ഇത്തരത്തിലൊരു തീരുമാനമെടുത്തത്. അതിനാൽ, നവംബർ മധ്യത്തിനുശേഷം മാത്രമേ പുതിയ എർട്ടിഗ വിപണിയിൽ അവതരിപ്പിക്കൂ.