ന്യൂയോർക്ക്: ഒരു കാലത്ത് ഏറ്റവും പ്രചാരമുള്ള വാർത്താ വാരികയായിരുന്ന ടൈം ഇനി ടെക്നോളജിയിലൂടെ ശതകോടീശ്വരനായ മാർക് ബെനിയോഫിന്റെ വക. ക്ലൗഡ് കംപ്യൂട്ടിംഗ് സോഫ്റ്റ്വേർ ഉടമകളായ സെയ്ൽ സ്ഫോഴ്സ് എന്ന കന്പനിയുടെ സ്ഥാപകനാണു ബെനിയോഫ്. 19 കോടി ഡോളറി(1377.50 കോടി രൂപ)നാണ് ബെനിയോഫും ഭാര്യ ലിനും കൂടി ടൈം വാങ്ങുന്നത്.
ഒരു കാലത്ത് 2.6 കോടി പ്രചാരമുണ്ടായിരുന്നു ടൈമിന്. ഇപ്പോൾ ടൈമിന്റെ വെബ് പതിപ്പിന് മൂന്നുകോടി വായനക്കാരുണ്ട്. അച്ചടിപ്പതിപ്പിന് 20 ലക്ഷമാണു പ്രചാരം.
എഡിറ്റർ എഡ്വേർഡ് ഫെൽസന്താലിനും ടീമിനും നിലവിലുള്ളതുപോലെ വാരിക ഇറക്കാമെന്നും അവരുടെ സ്വാതന്ത്ര്യത്തിൽ ഇടപെടില്ലെന്നും ബെനിയോഫ് പറഞ്ഞു.
ടൈം വാരിക ശതകോടിപതി ബെനിയോഫിന്
11:04 PM Sep 17, 2018 | Deepika.com