അബുദാബി: പ്രവാസി നിയമങ്ങൾ പൊളിച്ചെഴുതി യുഎഇ. ഇന്ത്യക്കാരുൾപ്പെടെയുള്ള പ്രവാസികൾക്ക് ജോലിയിൽ നിന്നു വിരമിച്ചശേഷവും യുഎഇയിൽ താമസിക്കാനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്. അടുത്ത വർഷം ഇതു പ്രാബല്യത്തിൽ വരും. 55 കഴിഞ്ഞവർക്ക് അഞ്ചു വർഷത്തേയ്ക്ക് പ്രത്യേക താമസവീസ അനുവദിക്കാനാണ് തീരുമാനം. ഇതു പുതുക്കാനും സാധിക്കും.
എന്നാൽ പ്രത്യേക ഉപാധികളോടുകൂടിയാണ് നിയമം പ്രാബല്യത്തിലാകുക. നിക്ഷേപത്തിന് 20 ലക്ഷം ദിർഹമോ പത്തു ലക്ഷം ദിർഹത്തിൽ കുറയാത്ത സന്പാദ്യമോ പ്രതിമാസം 20,000 ദിർഹത്തിൽ കുറയാത്ത ശന്പളമോ ഉണ്ടായിരിക്കണം.വെെസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷി ദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് തീരുമാനമെടുത്തത്.
റിട്ടയർമെന്റിനു ശേഷവും പ്രവാസികൾക്ക് യുഎഇയിൽ താമസം തുടരാം
11:04 PM Sep 17, 2018 | Deepika.com