ബംഗളൂരു: വീഡിയോ സ്ട്രീമിംഗ് സേവനങ്ങൾക്കു ലഭിക്കുന്ന വന്പൻ സ്വീകാര്യത തിരിച്ചറിഞ്ഞ് ഈ രംഗത്തു ചുവടുറപ്പിക്കാനൊരുങ്ങി ഇ-കൊമേഴ്സ് വന്പൻ ഫ്ലിപ്കാർട്ട്. ഇതുമായി ബന്ധപ്പെട്ടു രാജ്യത്തെ മുൻനിര ഡിജിറ്റൽ എന്റർടെയ്ൻമെന്റ് കന്പനിയായ ഹോട്ട്സ്റ്റാറിന്റെ പ്രതിനിധികളുമായി ഫ്ലിപ്കാർട്ടിലെ ഉന്നത ഉദ്യോഗസ്ഥർ ചർച്ച നടത്തിയതായാണ് റിപ്പോർട്ടുകൾ.
നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം വീഡിയോ തുടങ്ങിയവയുടെ മാതൃകയിൽ, ഹോട്ട്സ്റ്റാറുമായി സഹകരിച്ച് എന്റർടെയ്ൻമെന്റ് വീഡിയോകൾ നിർമിക്കാനാണത്രേ ഫ്ലിപ്കാർട്ടിന്റെ പദ്ധതി. എന്നാൽ, പുതിയ പദ്ധതികളേക്കുറിച്ചു ഫ്ലിപ്കാർട്ടോ ഹോട്ട് സ്റ്റാറോ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഹോട്ട്സ്റ്റാറിന്റെ സഹകരണത്തോടെ ഫ്ലിപ്കാർട്ട് ജൂലൈയിൽ വീഡിയോ അഡ്വർടൈസ്മെന്റ് പ്ലാറ്റ്ഫോം ആരംഭിച്ചിരുന്നു.
വിവിധ കന്പനികളുടെ പരസ്യ ചിത്രങ്ങൾ ഓൺലൈനായി പ്രചരിപ്പിക്കുന്നതിനുള്ളതാണിത്. ഓണ്‍ലൈനിൽ ലഭ്യമായ വീഡിയോ ചാനലുകൾ കാണുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതായാണ് കണക്കുകൾ. പല വൻകിട കന്പനികളും ടെലിവിഷനിൽ പ്രചാരം നേടിയ ചാനലുകൾ ഓണ്‍ലൈനിൽ ലഭ്യമാക്കുന്നതിനുപുറമേ സ്വന്തമായി വീഡിയ സീരീസുകൾ നിർമിക്കാനും ആരംഭിച്ചിട്ടുണ്ട്. 2018 ഏപ്രിൽ വരെയുള്ള കണക്കുകൾ പ്രകാരം ആമസോണ്‍ പ്രൈമിനു ലോകവ്യാപകമായി 100 മില്യണിലേറെ സബ്സ്ക്രൈബേഴ്സ് ആണുള്ളത്.
അമേരിക്കയിലെ ലോസ് ഗട്ടോസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നെറ്റ്ഫ്ലിക്സിനാകട്ടെ ഏപ്രിൽ വരെയുള്ള കണക്കുകൾ പ്രകാരം 130 മില്യണിലേറെ സബ്സ്ക്രൈബേഴ്സ് ആണ് ലോകവ്യാപകമായുള്ളത്.
വീഡിയോ സ്ട്രീമിംഗ് രംഗത്തു സജീവമാകാൻ ഫ്ലിപ്കാർട്ട്
10:33 PM Sep 17, 2018 | Deepika.com