തൃശൂർ: ആഗോള വീഡിയോ പ്ലാറ്റ്ഫോം ആയ യൂട്യൂബും വെസ്റ്റേണ്‍ ഡിജിറ്റലും പങ്കാളിത്ത കരാറിലേർപ്പെട്ടു. കരാർ അനുസരിച്ച് സാൻഡിസ്ക് മൈക്രോ എസ്ഡി, സാൻഡിസ്ക് അൾട്രാ മൈക്രോ എസ്ഡി, യുഎച്ച്എസ്-1 എന്നീ കാർഡുകൾ ഇനി മുതൽ പ്രീലോഡഡ് ആയി ലഭിക്കും. കാർഡ് ഉപയോഗിച്ച് രണ്ടോ നാലോ മണിക്കൂർ ഇഷ്ടപ്പെട്ട ജനകീയ വിനോദ പരിപാടികൾ യൂട്യൂബിൽ കാണാം.
സ്വന്തം വിനോദ പരിപാടികൾ ഒപ്പം കൊണ്ടുനടക്കാം എന്നതാണ് പ്രത്യേകത. സിനിമ ക്ലിപ്, ഷോർട്ട്ഫിലിം എന്നിവ വീഡിയോ ദൃശ്യങ്ങളിൽ ഉൾപ്പെടുന്നു. ഡാറ്റാ ചാർജിനെപ്പറ്റി ശങ്കിക്കാതെ, മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്യാം എന്നതാണു മറ്റൊരു സാധ്യത. എവിടെയും ഏതു സമയത്തും തുടർച്ചയായി നാലു മണിക്കൂർ ജനകീയ വിനോദപരിപാടി കാണാൻ കഴിയും.
ആൻഡ്രോയ്ഡ് സ്മാർട്ട് ഫോണുകൾക്കു കാർഡ് ഉപയോഗിക്കുന്പോൾ 100 എംബി ട്രാൻസ്ഫർ സ്പീഡ് വരെ ലഭിക്കും. സാൻഡിസ്ക് അൾട്രാ മൈക്രോ എസ്ഡി യുഎച്ച്എസ്-1 കാർഡിന് 10 കൊല്ലത്തെ പരിമിത വാറന്റി ഉണ്ട്. 128 ജിബി വരെ ലഭ്യം. സാൻഡിസ്ക് അൾട്രാ മൈക്രോ എസ്ഡി 16 ജിബിക്ക് 850 രൂപയും 32 ജിബിക്ക് 1550 രൂപയും 64 ജിബിക്ക് 2850 രൂപയും 128 ജിബിക്ക് 5650 രൂപയും ആണ് വില.
സാൻഡിസ്ക് മൈക്രോ എസ്ഡി കാർഡിന് അഞ്ചു വർഷത്തെ ലിമിറ്റഡ് വാറന്റി ഉണ്ട്. 16 ജിബിക്ക് 590 രൂപയും 32 ജിബിക്ക് 1090 രൂപയുമാണു വില.
വിനോദപരിപാടികൾ നിറച്ച് സാൻഡിസ്ക് മൈക്രോ എസ്ഡി കാർഡുകൾ
10:33 PM Sep 17, 2018 | Deepika.com