ഡമാസ്കസ്: സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ അന്തർദേശീയ വിമാനത്താവളത്തിൽ ശനിയാഴ്ച ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ വൻനാശം. സിറിയയിലെ ആഭ്യന്തരയുദ്ധത്തിൽ പ്രസിഡന്റ് അസാദിന്റെ സൈനികരെ സഹായിക്കുന്ന ഇറാൻ ഭടന്മാർക്കോ ലബനനിലെ ഹിസ്ബുള്ളകൾക്കോ വേണ്ടി ആയുധവുമായി എത്തിയ ഇറാൻ വിമാനത്തെയാണ് ഇസ്രയേൽ ലക്ഷ്യം വച്ചതെന്നു കരുതപ്പെടുന്നു.
എയർപോർട്ടിനു സമീപമുള്ള ആയുധഡിപ്പോകളിലും ആക്രമണം നടന്നതായി സിറിയൻ ഒബ്സർവേറ്ററി പറഞ്ഞു. ആക്രമണം നടന്നതായി ഡമാസ്കസ് ഭരണകൂടം സ്ഥിരീകരിച്ചു. തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് നിരവധി ഇസ്രേലി മിസൈലുകൾ തകർത്തെന്ന് അവർ അവകാശപ്പെട്ടു.
ഡമാസ്കസിൽ ഇസ്രേലി മിസൈൽ ആക്രമണം
11:45 PM Sep 16, 2018 | Deepika.com