കൊച്ചി: വി ഗാർഡ് ബിഗ് ഐഡിയ ബിസിനസ് പ്ലാൻ മത്സര വിജയികൾക്ക് അവാർഡുകൾ സമ്മാനിച്ചു. ഗാസിയാബാദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ടെക്നോളജി ടീമിനാണ് ഒന്നാം സമ്മാനം.
ഭുവനേശ്വറിലെ സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ടീമിന് രണ്ടാം സ്ഥാനവും മുംബൈയിലെ മുകേഷ് പട്ടേൽ സ്കൂൾ ഓഫ് ടെക്നോളജി മാനേജ്മെന്റ് ആൻഡ് എൻജിനിയറിംഗ് ടീമിനു മൂന്നാം സ്ഥാനവും ലഭിച്ചു. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം രണ്ടു ലക്ഷം, ഒരു ലക്ഷം, അൻപതിനായിരം രൂപ വീതം കാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും നൽകി.
ജമ്മുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ടീമിനും രായിപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ടീമിനും സ്പെഷൽ ജൂറി പുരസ്കാരമായ 25,000 രൂപ വീതം നൽകി. കൊച്ചിയിൽ നടന്ന ചടങ്ങിൽ പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയാണ് അവാർഡുകൾ സമ്മാനിച്ചത്. വി ഗാർഡ് ബിഗ് ഐഡിയ കോണ്ടസ്റ്റിന്റെ എട്ടാമത്തെ സീസണാണ് ഈ വർഷം നടന്നത്. രാജ്യത്തെ 648 മാനേജ്മെന്റ് ആൻഡ് എൻജിനിയറിംഗ് സ്ഥാപനങ്ങളിൽനിന്നു ടീമുകൾ പങ്കെടുത്തു. 20 ടീമുകളാണ് അവസാന പട്ടികയിൽ ഇടം നേടിയത്.
വി ഗാർഡ് ബിഗ് ഐഡിയ ബിസിനസ് പ്ലാൻ മത്സരം: അവാർഡുകൾ സമ്മാനിച്ചു
11:20 PM Sep 16, 2018 | Deepika.com