ജനപ്രിയ ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്സാപ്പിൽ പുത്തൻ ഫീച്ചറുകളെത്തുന്നു. ഡാർക് മോഡ്, സ്വൈപ് ടു റിപ്ലെ എന്നീ ഫീച്ചറുകൾ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഉടൻ എല്ലാ ഉപയോക്താക്കൾക്കു ലഭ്യമാകുമെന്നും വാബീറ്റ ഇൻഫൊ റിപ്പോർട്ട് ചെയ്തു.
ശക്തമായ വെളിച്ചം പ്രശ്നമുള്ളവരെ ഉദ്ദേശിച്ചുള്ളതാണ് ഡാർക്മോഡ് എന്നാണു വിവരം. കടുംനിറങ്ങളുടെ തിളക്കം കുറയുമെന്നതും ഡാർക് മോഡിന്റെ പ്രത്യേകതയാണ്. നിലവിൽ യൂട്യൂബ്, ട്വിറ്റർ, റെഡിറ്റ് തുടങ്ങിയ ആപ്പുകളിൽ ഡാർക് മോഡ് സംവിധാനം പ്രവർത്തിക്കുന്നുണ്ട്. എളുപ്പത്തിലും വേഗത്തിലും മറുപടി സന്ദേശങ്ങൾ അയയ്ക്കാൻ സഹായിക്കുന്നതാണ് സ്വൈപ് ടു റിപ്ലെ ഫീച്ചർ. എന്നു മുതൽ പുതിയ ഫീച്ചറുകൾ ലഭ്യമാകുമെന്ന് അറിവായിട്ടില്ല.
ഡാർക് മോഡ്, സ്വൈപ് ടു റിപ്ലെ: വരുന്നൂ, വാട്സാപ്പിൽ പുത്തൻ ഫീച്ചറുകൾ
11:08 PM Sep 16, 2018 | Deepika.com