മുംബൈ: കടത്തിൽ മുങ്ങി നട്ടംതിരിയുന്ന എയർ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള റിയൽ എസ്റ്റേറ്റ് സ്വത്തുക്കൾ വിൽക്കും. രാജ്യത്തെ വിവിധ സ്ഥലങ്ങളിലുള്ള 50ൽപരം സ്വത്തുവകകളാണ് വിൽക്കാൻ ഉദ്ദേശിക്കുന്നത്.
മുംബൈ, ബംഗളൂരു, അഹമ്മദാബാദ് എന്നിവിടങ്ങളിലെ വിവിധ അപ്പാർട്ട്മെന്റുകളും തിരുവനന്തപുരം ഉൾപ്പെടെയുള്ള വിവിധ നഗരങ്ങളിലെ സ്വത്തുക്കളുമാണ് ലേലത്തിനു വയ്ക്കുന്നത്. ഒക്ടോബർ 12 വരെ ഇ-ലേലത്തിൽ വാഗ്ദാനത്തുക രേഖപ്പെടുത്താനുള്ള അവസരമുണ്ട്. വില്പനയിലൂടെ 500 കോടി രൂപ നേടുകയാണ് എയർ ഇന്ത്യയുടെ ലക്ഷ്യം.
റിയൽ എസ്റ്റേറ്റ് സ്വത്തുക്കൾ വിൽക്കാനൊരുങ്ങി എയർ ഇന്ത്യ
12:19 AM Sep 15, 2018 | Deepika.com