വാഷിംഗ്ടൺ ഡിസി: വിദേശശക്തികൾ അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഏതു തരത്തിൽ ഇടപെടാൻ ശ്രമിക്കുന്നതും പ്രത്യാഘാതം വിളിച്ചുവരുത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇത്തരം ശ്രമങ്ങൾ നടത്തുന്ന വിദേശസ്ഥാപനങ്ങൾക്കെതിരേ ഉപരോധമടക്കമുള്ള നടപടികൾ സ്വീകരിക്കാനുള്ള ഉത്തരവിൽ അദ്ദേഹം ഒപ്പുവച്ചു.
തെരഞ്ഞെടുപ്പിൽ വിദേശശക്തികൾ ഇടപെട്ടുവെന്ന് ഇന്റലിജൻസ് ഏജൻസികൾ സ്ഥിരീകരിച്ചാൽ അതിശക്തമായ നടപടികൾ സ്വീകരിക്കാൻ ഉത്തരവ് സഹായിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. ട്രംപ് തെരഞ്ഞെടുക്കപ്പെട്ട 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടുവെന്ന ആരോപണത്തിൽ അന്വേഷണം നടക്കുകയാണ്.
യുഎസ് തെരഞ്ഞെടുപ്പിൽ ഇടപെടുന്നവർ ഉപരോധം നേരിടും
12:31 AM Sep 14, 2018 | Deepika.com