തുർക്കി പലിശ കൂട്ടി
12:30 AM Sep 14, 2018 | Deepika.com
ഇസ്താംബുൾ: തുർക്കിയിൽ അടിസ്ഥാന പലിശനിരക്കിൽ 6.25 ശതമാനം വർധന. ഇതോടെ കുറഞ്ഞ പലിശ 11.25 ശതമാനമായി. രാജ്യത്തിന്റെ കറൻസിയായ ലീരയ്ക്ക് വൻ വിലയിടിവ് നേരിട്ടതിനെത്തുടർന്നാണിത്. ഈ വർഷം 40 ശതമാനം വിലത്തകർച്ച നേരിട്ട ലീര ഇതേത്തുടർന്ന് മൂന്നു ശതമാനം ഉയർന്നു. തുർക്കിയിൽ വിലക്കയറ്റത്തോത് 17.9 ശതമാനമാണ്.