മുംബൈ: ടാറ്റാ മോട്ടോഴ്സിന്റെ ചെറുകാറായ തിയാഗോയുടെ പുതിയ പതിപ്പ് തിയാഗോ എൻആർജി വിപണിയിൽ അവതരിപ്പിച്ചു. അർബൻ ടഫ്റോഡർ വിഭാഗത്തിലാണ് തിയാഗോ എൻആർജിയെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. വിഭാഗത്തിലെ ഏറ്റവും മികച്ച ഡിസൈനും സാങ്കേതികവിദ്യയും എൻആർജിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
5 സ്പീഡ് മാന്വൽ ട്രാൻസ്മിഷനോടുകൂടിയ 1.2 ലിറ്റർ റെവോടോൺ പെട്രോൾ, 1.5 ലിറ്റർ റെവോടോർക്ക് ഡീസൽ എന്നീ എൻജിൻ ഓപ്ഷനുകളിൽ മലബാർ സിൽവർ, കാനൺ ഓറഞ്ച്, ഫുജി വൈറ്റ് എന്നീ നിറങ്ങളിലാകും എൻആർജി നിരത്തുകളിൽ എത്തുക. അതോടൊപ്പം ഡുവൽ ടോണ്‍ ഇൻഫിനിറ്റി ബ്ലാക്ക് റൂഫും റൂഫ് റെയിലുമുണ്ടാകും.
180 എംഎം ഗ്രൗണ്ട് ക്ലിയറൻസ്, ഇന്റലിജന്റ് ഇലക്ട്രിക് പവർ സ്റ്റീയറിംഗ് സംവിധാനം, പുതിയ സസ്പെൻഷൻ, ഹർമൻ 5 ഇഞ്ച് സ്മാർട്ട് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 8 സ്പീക്കറുകൾ, 3 ഡി നവി മാപ്പോടുകൂടിയ നാവിഗേഷൻ സംവിധാനം, മീഡിയ, റേഡിയോ ഫോണ്‍ എന്നിവയ്ക്കായുള്ള വോയ്സ് കമാൻഡ് സംവിധാനം, ഡുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡി, കോർണർ സ്റ്റെബിലിറ്റി കൺട്രോൾ എന്നിവയോടു കൂടിയ എബിഎസ് സംവിധാനം, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, ശക്തമായ ബോഡിയും ക്യാബിനും, സ്മാർട്ട് റിയർ വൈപ്പറുകൾ, ഫോളോ-മീ-ഹോം ലാന്പുകൾ, ഡ്രൈവർ സീറ്റ് ബെൽറ്റ് റിമൈൻഡർ തുടങ്ങിയവയാണ് വാഹനത്തിന്റെ പ്രത്യേകതകൾ.
വില: പെട്രോൾ വേർഷന്‍ 5.49 ലക്ഷം രൂപ, ഡീസൽ വേർഷന്‍ 6.31 ലക്ഷം രൂപ (ഡൽഹി എക്സ് ഷോറൂം)
ടാറ്റാ തിയാഗോ എൻആർജി വിപണിയിൽ
12:26 AM Sep 13, 2018 | Deepika.com