കൊച്ചി: എൻആർഐ പദവിയോടുകൂടി ദുബായ് കേന്ദ്രീകരിച്ചു ബിസിനസ് ചെയ്യുന്നതിനു പുതിയ സംരംഭകർക്ക് എല്ലാ സഹായവും ഒരുക്കിനല്‍കുമെന്നു കണ്‍സൾട്ടൻസി സ്ഥാപനമായ എമിറേറ്റ് ഫസ്റ്റ് അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു. പുതുതായി ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇൻവെസ്റ്റർ വീസ മുതൽ ഓഫീസ് സ്പേസ് സജ്ജമാക്കുന്നതു വരെയുള്ള കാര്യങ്ങളും സൗകര്യങ്ങളും തങ്ങൾ ഒരുക്കിനൽകുമെന്ന് എമിറേറ്റ് ഫസ്റ്റ് മേധാവി ജമാദ് ഉസ്മാൻ പറഞ്ഞു.
24 മണിക്കൂറിനുള്ളിൽ ദുബായിൽ ഒരു കന്പനി ആരംഭിക്കാൻ കഴിയുന്ന തരത്തിൽ എല്ലാ പിന്തുണയും തങ്ങൾ ഉറപ്പാക്കും. മാനേജ്മെന്റ് കണ്‍സൾട്ടൻസി, വീസ സേവനങ്ങൾ, നിയമസഹായം, ആരോഗ്യ ഇൻഷ്വറൻസ് സേവനങ്ങൾ, പരിഭാഷകൾ, ധനകൈകാര്യം സംബന്ധിച്ച സേവനങ്ങളും എമിറേറ്റ് ഫസ്റ്റ് സംരംഭകർക്കു നല്‍കുന്നുണ്ട്. ഫോൺ: 00971527778182, 9995990908.
യുഎഇയിൽ ബിസിനസ് സഹായവുമായി എമിറേറ്റ് ഫസ്റ്റ്
12:26 AM Sep 13, 2018 | Deepika.com