കൊച്ചി: വി-ഗാർഡ് ബിഗ് ഐഡിയ ബിസിനസ് പ്ലാൻ കോണ്ടസ്റ്റ്-2018ന്റെ അവസാനഘട്ടം 14, 15 തിയതികളിൽ നടക്കും. ഷോർട്ട് ലിസ്റ്റ് ചെയ്ത 20 ടീമുകളാണു മത്സരത്തിലുള്ളത്. രണ്ടു ദിവസമായി നടക്കുന്ന പ്രസന്റേഷനുശേഷം ഇ ആൻഡ് വൈ ഡയറക്ടർ ആൻഡ് ഹെഡ് മാർക്കറ്റ്സ് രാജേഷ് നായർ ചെയർമാനായ നാലംഗ ജൂറിയാണു വിജയികളെ തെരഞ്ഞെടുക്കുക.
ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം രണ്ട് ലക്ഷം, ഒരു ലക്ഷം, 50,000 രൂപ എന്നിങ്ങനെ കാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റുകളും ലഭിക്കും. കൂടാതെ രണ്ടു ടീമുകൾക്ക് 25,000 രൂപ വീതം സ്പെഷൽ ജൂറി പുരസ്കാരവും ലഭിക്കും. 2011ൽ ആരംഭിച്ച വി-ഗാർഡ് ബിഗ് ഐഡിയ കോണ്ടസ്റ്റിന്റെ എട്ടാമത്തെ സീസനാണിത്. രാജ്യത്തെ വിവിധ മാനേജ്മെന്റ് ആൻഡ് എൻജിനിയറിംഗ് സ്ഥാപനങ്ങളിൽനിന്ന് ലഭിച്ച 648 ടീമുകളുടെ എൻട്രികളിൽനിന്നാണ് 20 ടീമുകളെ ഷോർട്ട് ലിസ്റ്റ് ചെയ്തത്.
വി-ഗാർഡ് ബിഗ് ഐഡിയ ബിസിനസ് പ്ലാൻ കോണ്ടസ്റ്റ്
12:26 AM Sep 13, 2018 | Deepika.com