വാഷിംഗ്ടൺഡിസി: സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ പതിനേഴാം വാർഷികത്തിൽ പെൻസിൽവേനിയയിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത യുഎസ് പ്രസിഡന്റ് ട്രംപ് ഫ്ളൈറ്റ് നന്പർ 93 തകർന്നു കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചു.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ ഭീകരരെ കീഴ്പ്പെടുത്തിയതിനെത്തുടർന്നാണ് 17വർഷം മുന്പ് പെൻസിൽവേനിയയിലെ ഷാങ്സ് വില്ലിൽ ഫ്ളൈറ്റ് നന്പർ 93 തകർന്നു വീണത്. 40 പേർ കൊല്ലപ്പെട്ടു. വൈറ്റ് ഹൗസിനെയോ യുഎസ് കോൺഗ്രസിനെയോ ആണ് റാഞ്ചികൾ ലക്ഷ്യമിട്ടതെന്നു കരുതപ്പെടുന്നു. വിമാനയാത്രികർ ഭീകരരുടെ നേർക്കു തിരിഞ്ഞതിനെത്തുടർന്നാണ് ഈ ലക്ഷ്യം നടക്കാതെ പോയത്.
2001 സെപ്റ്റംബർ 11ന് ഒരു സംഘം ധീര ദേശാഭിമാനികൾ ശത്രുവിന്റെ മേൽ വിജയം വരിച്ച് അമരത്വം നേടിയെന്ന് ട്രംപ് പറഞ്ഞു.93 അടി ഉയരമുള്ള പുതിയ സ്മാരകവും ട്രംപ് ഉദ്ഘാടനം ചെയ്തു. ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിലും പെന്റഗണിലും ഭീകരർ വിമാനമിടിച്ച് ആക്രമണം നടത്തി. സെപ്റ്റംബർ 11 ആക്രമണത്തിൽ മൂവായിരത്തോളം നിരപരാധികൾക്കു ജീവൻ നഷ്ടപ്പെട്ടെന്നാണു കണക്കാക്കുന്നത്.
ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രസിഡന്റ് ട്രംപ്
01:03 AM Sep 12, 2018 | Deepika.com