രാജ്യാന്തര കോടതി ജഡ്ജിമാരെ അറസ്റ്റ് ചെയ്യുമെന്നു യുഎസ്

01:03 AM Sep 12, 2018 | Deepika.com
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സ് സൈ​​​നി​​​ക​​​രെ​​​യും ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഏ​​​ജ​​​ന്‍റു​​​മാ​​​രെ​​​യും പ്രോ​​​സി​​​ക്യൂ​​​ട്ടു ചെ​​​യ്യാ​​​നു​​​ള്ള രാ​​​ജ്യാ​​​ന്ത​​​ര ക്രി​​​മി​​​ന​​​ൽ കോ​​​ട​​​തി​​​യു​​​ടെ നീ​​​ക്ക​​​ത്തി​​​നെ​​​തി​​​രേ ആ​​​ഞ്ഞ​​​ടി​​​ച്ച് യു​​​എ​​​സ് ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് ജോ​​​ൺ ബോ​​​ൾ​​​ട്ട​​​ൻ.

അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ ചെ​​​യ്തി​​​ക​​​ളു​​​ടെ പേ​​​രി​​​ൽ യു​​​എ​​​സ് സൈ​​​നി​​​ക​​​ർ​​​ക്ക് എ​​​തി​​​രേ യു​​​ദ്ധ​​​ക്കു​​​റ്റം ചു​​​മ​​​ത്തി അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു. ഇ​​​ത്ത​​​ര​​​മൊ​​​രു നീ​​​ക്ക​​​മു​​​ണ്ടാ​​​യാ​​​ൽ കോ​​​ട​​​തി​​​ക്ക് എ​​​തി​​​രേ ഉ​​​പ​​​രോ​​​ധം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നും ജ​​​ഡ്ജി​​​മാ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തു പ്രോ​​​സി​​​ക്യൂ​​​ട്ടു ചെ​​​യ്യു​​​മെ​​​ന്നും വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി​​​യി​​​ൽ ഒ​​​രു യോ​​​ഗ​​​ത്തി​​​ൽ ബോ​​​ൾ​​​ട്ട​​​ൻ പ​​​റ​​​ഞ്ഞു.







രാ​​​ജ്യാ​​​ന്ത​​​ര ക്രി​​​മി​​​ന​​​ൽ കോ​​​ട​​​തി​​​യെ (ഐ​​​സി​​​സി) നി​​​യ​​​മ​​​വി​​​രു​​​ദ്ധ സ്ഥാ​​​പ​​​ന​​​മെ​​​ന്നു വി​​​ശേ​​​ഷി​​​പ്പി​​​ച്ച ബോ​​​ൾ​​​ട്ട​​​ൻ യു​​​എ​​​സ് പൗ​​​ര​​​ന്മാ​​​രെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന് എ​​​ല്ലാ ന​​​ട​​​പ​​​ടി​​​യും എ​​​ടു​​​ക്കു​​​മെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി.
2002ലെ ​​​റോം സ്റ്റാ​​​റ്റ്യൂ​​​ട്ടു പ്ര​​​കാ​​​രം രൂ​​​പീ​​​ക​​​രി​​​ച്ച ഐ​​​സി​​​സി​​​ക്ക് യു​​​കെ ഉ​​​ൾ​​​പ്പെ​​​ടെ 123 രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ അം​​​ഗീ​​​കാ​​​ര​​​മു​​​ണ്ട്. എ​​​ന്നാ​​​ൽ യു​​​എ​​​സ് ഇ​​​തി​​​ൽ ചേ​​​ർ​​​ന്നി​​​ട്ടി​​​ല്ല. ഐ​​​സി​​​സി​​​യു​​​മാ​​​യി ഒ​​​രു​​​ത​​​ര​​​ത്തി​​​ലും സ​​​ഹ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്നും സ്വാ​​​ഭാ​​​വി​​​ക മ​​​ര​​​ണ​​​ത്തി​​​ന് ഐ​​​സി​​​സി​​​യെ വി​​​ട്ടു​​​കൊ​​​ടു​​​ക്കു​​​മെ​​​ന്നും ബോ​​​ൾ​​​ട്ട​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി. യു​​​എ​​​സ് പൗ​​​ര​​​ന്മാ​​​രെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ ഏ​​​തു ന​​​ട​​​പ​​​ടി​​​യും ട്രം​​​പ് എ​​​ടു​​​ക്കു​​​മെ​​​ന്ന് വൈ​​​റ്റ് ഹൗ​​​സ് വ​​​ക്താ​​​വ് സാ​​​റാ സാ​​​ൻ​​​ഡേ​​​ഴ്സും പ​​​റ​​​ഞ്ഞു. ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ ഭീ​​​ഷ​​​ണി വ​​​ക​​​വ​​​യ്ക്കി​​​ല്ലെ​​​ന്നും അ​​​ന്വേ​​​ഷ​​​ണ​​​വു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​മെ​​​ന്നും ഹേ​​​ഗി​​​ൽ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ ഐ​​​സി​​​സി അ​​​റി​​​യി​​​ച്ചു.