ജിയോ ഫോണിൽ ഇനി വാട്സ്ആപ് സേവനവും

01:03 AM Sep 12, 2018 | Deepika.com
കൊ​ച്ചി: റി​ല​യ​ൻ​സ് ജി​യോ ഇ​ൻ​ഫോ​കോ​മി​ന്‍റെ ജി​യോ​ഫോ​ൺ ഫീ​ച്ച​ർ​ഫോ​ണി​ൽ ഇ​ന​ിമു​ത​ൽ വാ​ട്സ്ആ​പ് ഉ​പ​യോ​ഗി​ക്കാം. നി​ര​വ​ധി പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ലാ​ണ് രാ​ജ്യ​ത്തെ​ന്പാ​ടു​മു​ള്ള ജി​യോ ഫോ​ണു​ക​ളി​ൽ വാ​ട്സ്ആ​പ് സേ​വ​ന​ങ്ങ​ൾ ജി​യോ ല​ഭ്യ​മാ​ക്കി​യ​ത്. ജി​യോ ഫോ​ണ്‍ വ​ഴി​യു​ള്ള സ്വ​കാ​ര്യ മെ​സേ​ജിം​ഗി​നാ​യി ജി​യോ കൈ ​ഒ​എ​സ് പ്ലാ​റ്റ്ഫോ​മി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വാ​ട്സ്ആ​പ്പി​ന്‍റെ പു​തി​യ വേ​ർ​ഷ​നാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. വാ​ട്സ്‌​ആ​പ് ഉ​റ​പ്പു​ന​ല്കു​ന്ന സ്വ​കാ​ര്യ​ത ജി​യോ ഫോ​ണി​ലു​മു​ണ്ടാ​കും.

വാ​ട്സ്ആ​പ്പി​ന്‍റെ പു​തി​യ വേ​ർ​ഷ​ൻ ജി​യോ ഫോ​ണി​ന്‍റെ ആ​പ് സ്റ്റോ​റി​ൽ ല​ഭ്യ​മാ​ണ്. ജി​യോ ഫോ​ണ്‍, ജി​യോ ഫോ​ണ്‍2 ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ആ​പ്സ്റ്റോ​റി​ൽ​നി​ന്നും അ​പ്ലി​ക്കേ​ഷ​ൻ ഡൗ​ണ്‍ലോ​ഡ് ചെ​യ്യാം.