കൊച്ചി: പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമി റെഡ്മി 6, റെഡ്മി 6എ, റെഡ്മി 6 പ്രോ എന്നിവ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.
റെഡ്മി 6 ഡ്യുവല്‍ ക്യാമറ
5.45 ഇഞ്ച് ഫുള്‍ സ്ക്രീന്‍ ഡിസ്പ്ലേ, 12 + 5 എംപി എഐ പിൻ കാമറ, ഫേസ് ഡിറ്റക്ഷന്‍ ഓട്ടോ ഫോക്കസ്, ആന്‍ഡ്രോയ്ഡ് ഒറിയോ ഒഎസ് എന്നിവ പ്രധാന ഫീച്ചറുകൾ. വില: 7999 രൂപ (3 ജിബി + 32 ജിബി), 9499 രൂപ (3 ജിബി + 64 ജിബി).
5999 രൂപയ്ക്ക് റെഡ്മി 6എ
റെഡ്മി 6ന്റെ ഡിസൈന്‍ ലാംഗ്വേജും സ്ക്രീനും, എച്ച്ഡി+ റെസലൂഷനോടു കൂടിയ 5.45 ഇഞ്ച് 18:9 ഫുള്‍ സ്ക്രീന്‍ ഡിസ്പ്ലേ, 3000 എംഎഎച്ച് ഓള് ഡേ ബാറ്ററി, 13 എംപി പിൻ കാമറ, 5 എംപി മുന്‍കാമറ, എഐ ഫേസ് അണ്‍ലോക്കിംഗ് സിസ്റ്റം എന്നിവ പ്രധാന ഫീച്ചറുകൾ. വില: 5999 രൂപ (2ജിബി + 16 ജിബി), 6999 രൂപ (2ജിബി + 32 ജിബി).
റെഡ്മി 6 പ്രോ
4000 എംഎഎച്ച് ബാറ്ററി, 12 + 5 എംപി എഐ ഡുവല്‍ പിൻ കാമറ, 5 എംപി മുൻ കാമറ, 19:9 ഫുള്‍ സ്ക്രീന്‍ ഡിസ്പ്ലേ എന്നിവ പ്രധാന ഫീച്ചറുകൾ. വില: 10,999 രൂപ(3ജിബി + 32 ജിബി), 12,999 രൂപ (4 ജിബി + 64 ജിബി).
ഷവോമിയുടെ മൂന്നു റെഡ്മി മോഡലുകൾ വിപണിയിൽ
01:03 AM Sep 12, 2018 | Deepika.com