പാരീസ്: ഫ്രഞ്ച് തലസ്ഥാനത്ത് ഇന്നലെ ഒരു അക്രമി കത്തിയും ഇരുന്പുദണ്ഡും ഉപയോഗിച്ചു നടത്തിയ ആക്രമണത്തിൽ ഏഴു പേർക്ക് പരിക്ക്. നാലു പേരുടെ നില ഗുരുതരമാണ്. അഫ്ഗാൻ സ്വദേശിയെന്നു സംശയിക്കുന്ന അക്രമിയെ പോലീസ് പിടികൂടി.
സംഭവത്തിന് തീവ്രവാദബന്ധമില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. പാരീസിലെ 19-ാം ഡിസ്ട്രിക്ടിലെ കനാലിന്റെ തീരത്താണ് ആക്രമണം നടന്നത്. ഒരടി നീളമുള്ള കത്തിയുപയോഗിച്ചായിരുന്നു ആക്രമണം. പരിക്കേറ്റവരിൽ രണ്ടു ബ്രിട്ടീഷ് പൗരന്മാരും ഉൾപ്പെടുന്നു.
പാരീസിൽ കത്തിയാക്രമണം; ഏഴു പേർക്ക് പരിക്ക്
12:44 AM Sep 11, 2018 | Deepika.com