അമേരിക്കൻ ബഹിരാകാശ ഏജൻസി നാസയുടെ ചൊവ്വാദൗത്യമായ റോവറിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള റോക്കറ്റ് വിക്ഷേപണം വിജയകരം. റോവറിനെ പാരഷ്യൂട്ട് ഉപയോഗിച്ചു ചൊവ്വയുടെ മണ്ണിലിറക്കാനാണു പദ്ധതിയിട്ടിരിക്കുന്നതെന്നും ഇതു ലക്ഷ്യംവച്ചു കാമറ ഉൾപ്പെടെയുള്ള സങ്കേതങ്ങളടങ്ങിയ പാരഷ്യൂട്ട് റോക്കറ്റിൽനിന്നു വിക്ഷേപിച്ചുകൊണ്ടുള്ള ദൗത്യമാണ് നടത്തിയതെന്നും നാസ അറിയിച്ചു.
കലിഫോർണിയയിലെ പസഡനയിലുള്ള ജെറ്റ് പ്രൊപ്പൽസൺ ലബോറട്ടറിയിൽനിന്നായിരുന്നു റോക്കറ്റ് വിക്ഷേപണം. അറ്റ്ലാന്റിക് സമുദ്രത്തിൽ വാലൂപ്സ് ദ്വീപിനു സമീപത്തായാണ് റോക്കറ്റിൽനിന്നുള്ള പാരഷ്യൂട്ട് വന്നുവീണത്. 2020 ജൂലൈയിലോ ഓഗസ്റ്റിലോ റോവർ ദൗത്യം നടത്താനാണു നാസയുടെ പദ്ധതി.
ചൊവ്വയിൽ പാരഷ്യൂട്ടിലിറങ്ങാൻ നാസ
11:44 PM Sep 09, 2018 | Deepika.com